തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യപ്പപെടുന്ന ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പുതിയ സമയക്രമം. ഡിസംബർ 18 മുതൽ 27 വരെയുള്ളള ദിവസങ്ങളിലെ ക്ലാസ്സുകൾക്കാണ് പുതിയ ക്രമീകരണം. പ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാംവർഷ ഇംപ്രൂവ്മെൻറ് പരീക്ഷയുടെ സാഹചര്യത്തിലാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
18 മുതൽ 27 വരെയുള്ള ദിവസങ്ങളിലെ 20,24 എന്നീ രണ്ട് തീയതികളിൽ മാത്രമേ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഉണ്ടാവൂ. എന്നാൽ പത്താം ക്ലാസുകാർക്ക് 24 മുതൽ 27 വരെ ദിവസങ്ങളിൽ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല. ഇതിനു പകരമായി ഇവർക്ക് 18 മുതൽ ഒരു ക്ലാസ്സ് അധികമായി സംപ്രേഷണം ചെയ്യും.
1 മുതൽ 9 വരെ ക്ലാസ്സുകൾക്ക് 18നു ശേഷം പിന്നീട് ജനുവരി 4 നേ ക്ലാസുകൾ പുനരാരംഭിക്കുകയുള്ളൂ. പ്ലസ് വൺ വിദ്യാർത്ഥികൾക്കാകട്ടെ, 18 മുതൽ 23 വരെ ദിവസങ്ങളിൽ കൂടുതൽ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. അതിനുശേഷം ജനുവരി നാലിനാണ് ക്ലാസുകൾ പുനരാരംഭിക്കുക.
25 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല. ഒഴിവായ സമയങ്ങളിൽ ശനി ഞായർ ദിവസങ്ങളിലെ കിളികൊഞ്ചൽ, ഹലോ ഇംഗ്ലീഷ്, ലിറ്റിൽ കൈറ്റ്സ് പരിപാടികൾ സംപ്രേഷണം ചെയ്യപ്പെടുന്നതാണ്.
പുതിയ സമയക്രമവും ക്ലാസ്സുകളും അറിയാൻ firstbell.kite.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Avishyathine class ukal kittathe njagal egne parisha ezhuthum....we want aleast 8 months class
മറുപടിഇല്ലാതാക്കൂ