2020, ഡിസംബർ 25, വെള്ളിയാഴ്‌ച

SSLC, പ്ലസ് ടു പരീക്ഷാമാർഗ്ഗനിർദ്ദേശം വന്നു; ഇനി ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാം


എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗ്ഗനിർദ്ദേശമായി. ചോദ്യങ്ങൾക്ക് ഓപ്ഷണൽ ചോദ്യങ്ങൾ കൂടി നൽകി തിരഞ്ഞെടുത്ത് ഉത്തരം എഴുതാനുള്ള അവസരം നൽകും. പരീക്ഷാ സമയം വർദ്ധിപ്പിക്കും. ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ കൂൾ ഓഫ് ടൈം കൂടുതൽ അനുവദിക്കും. ജനുവരി ഒന്നുമുതൽ ആണ് ക്ലാസുകൾ പുനരാരംഭിക്കുക. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ്സുകൾ ക്രമീകരിക്കും. ക്ലാസുകൾ മാർച്ച് 16 വരെ ഉണ്ടാകും എന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓരോ വിഷയത്തിലെയും പ്രസക്തമായ പാഠ ഭാഗങ്ങൾ ഏതൊക്കെയെന്ന് ഈ മാസം 31നുള്ളിൽ അറിയിപ്പ് വരും. പ്രസക്ത പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റിവിഷൻ ക്ലാസുകളാണ് ജനുവരി ഒന്നുമുതൽ പ്രധാനമായും നടക്കുക. എഴുത്തു പരീക്ഷക്കു ശേഷം പ്രാക്ടിക്കൽ പരീക്ഷകൾക്കായി ഒരാഴ്ചയോളം സമയം നൽകും.

0 comments: