2021, ജനുവരി 24, ഞായറാഴ്‌ച

ഇന്ന് മുതൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടി - 10, 12 ക്ലാസ്സ്‌ പുതിയ മാർഗ്ഗ നിർദേശങ്ങൾ അറിയുക



 

കൊച്ചി : ഇന്ന് മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതം ഇരിക്കാം. അനുമതി നൽകികൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതോടെ ഒരു ക്ലാസ്സിൽ ഒരേ സമയം 20 കുട്ടികൾ വരെ ആവാം. പുതിയ നിർദ്ദേശം അനുസരിച്ചു 10, 12 ക്ലാസ്സ്‌ മുഴുവൻ അദ്ധ്യാപകരും ക്ലാസ്സിൽ എത്തണം. ഇല്ലാത്ത പക്ഷം കർശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ശെനിയാഴ്ച പ്രവർത്തി ദിവസമായി സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകളിലും പ്രവർത്തി ദിവസം ആകണം. 100 ൽ താഴെ കുട്ടികൾ ഉള്ള സ്കൂളിൽ ഒരേ സമയം മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ്സിൽ പോകാം. സമയം ക്രമീകരിച്ചാൽ മതിയാകും. 100 ൽ കൂടുതൽ വിദ്യാർത്ഥികൾ  ഉള്ള സ്കൂളിൽ ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ക്ലാസുകൾ എടുക്കേണ്ടതാണ്. യാത്ര ബുദ്ധിമുട്ട് കണക്കിലെടുത്തു വിദ്യാർത്ഥികൾക്ക് ആവിശ്യമെങ്കിൽ  രാവിലെ മുതൽ വൈകുനേരം വരെ സ്കൂളിൽ ഇരിക്കാൻ അനുമതി ലഭിക്കും. വിദ്യാർത്ഥികൾക്ക് കൊണ്ട് പോകുന്ന ഭക്ഷണം വെള്ളം സ്വന്തം ഇരിപ്പിടത്തിൽ നിന്ന് മാത്രം കഴിക്കാൻ ഗവണ്മെന്റ് കർശനമായി നിർദ്ദേശിച്ചിരിക്കുന്നു. സ്കൂൾ പ്രവർത്തനവുമായി ബന്ധപെട്ടു മറ്റു നിർദ്ദേശങ്ങൾ പിന്നീട് അറിയിക്കുന്നതാണ് 

പോസ്റ്റ്‌ വായിച്ചതിന് ശേഷം ഷെയർ ചെയ്യാൻ മറക്കല്ലേ 

2 അഭിപ്രായങ്ങൾ: