2021, ജനുവരി 3, ഞായറാഴ്‌ച

പ്രധാനമന്ത്രി സ്വനിധി പദ്ധതി; ഈട് നൽകാതെ 10,000/- രൂപ ലോൺ; 7% Subsidy on Interest


കേന്ദ്ര സർക്കാർ കോവിഡ് കാലത്ത് ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്വനിധി പദ്ധതി. പദ്ധതിപ്രകാരം ആവശ്യക്കാർക്ക് 10,000 രൂപ ലോൺ അനുവദിക്കുന്നു. എന്നാൽ ഈടൊന്നും നൽകാതെ തന്നെ ഒരു വർഷത്തേക്ക് 10,000/- രൂപ ലോണായി അനുവദിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടാതെ, ആകർഷകമായ പലിശ ഇളവും പദ്ധതിയെ ശ്രദ്ധേയമാക്കുന്നു.

പദ്ധതിയുടെ ലക്ഷ്യം

കോവിഡ് വ്യാപനത്തോടെ ജീവിതമാർഗം നഷ്ടപ്പെട്ടു ബുദ്ധിമുട്ടിലായ തെരുവ് കച്ചവടക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിനും അവരുടെ സമഗ്ര വികസനത്തിനുമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സ്വനിധി പദ്ധതി (PM SvaNiDhi).

പദ്ധതിപ്രകാരം ഈട് നൽകാതെ തന്നെ പതിനായിരം രൂപ ഒരു വർഷത്തേക്ക് ലോണായി ലഭിക്കുന്നു. 50 ലക്ഷത്തിലധികം വഴിയോരക്കച്ചവടക്കാർ രാജ്യത്തുണ്ട്. ഇവർക്ക് തകർന്നുപോയ ബിസിനസ് വീണ്ടും പുനരാരംഭിക്കാൻ പദ്ധതി സഹായകമാകും എന്നാണ് കണക്കുകൂട്ടൽ.

ആർക്കൊക്കെ പദ്ധതിയിൽ അപേക്ഷിക്കാം?

നഗരങ്ങൾ, നഗരാതിർത്തികൾ പങ്കിടുന്ന പ്രദേശങ്ങൾ തുടങ്ങിയവയിൽ 2020 മാർച്ച് 24 ന് മുമ്പ് മുതൽ കച്ചവടം നടത്തിവരുന്ന, അംഗീകൃത വഴിയോര കച്ചവടക്കാർക്ക് പദ്ധതിയിൽ അപേക്ഷിക്കാം.

എങ്ങനെ അപേക്ഷിക്കാം?

കോമൺ സർവീസ് സെൻററുകൾ, സർക്കാർ അംഗീകൃത ജനസേവ കേന്ദ്രങ്ങൾ, എന്നിവ മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ആകർഷകമായ ആനുകൂല്യങ്ങൾ

🔷️നിശ്ചയിച്ചിരിക്കുന്ന കൃത്യമായ ഇടവേളകളിൽ ലോൺ തിരിച്ചടയ്ക്കുന്നവർക്കും, പണരഹിത ഡിജിറ്റലൈസ്ഡ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നവർക്കും പ്രതിവർഷം 7% നിരക്കിൽ പലിശയിളവ് അനുവദിക്കുന്നതാണ്.

🔷️ കൂടാതെ, ഡിജിറ്റൽ പെയ്മെൻറുകൾക്ക് ഓരോ വർഷവും 1,200 രൂപയോളം ക്യാഷ് ബാക്ക് ലഭിക്കുന്നു.


അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ

ആധാർ കാർഡ്/ ഇലക്ഷൻ ഐഡൻറിറ്റി കാർഡ്/ പാൻ കാർഡ്

✅ ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിന്റെ ഡീറ്റെയിൽസ്

✅ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ

✅ നഗരസഭ അല്ലെങ്കിൽ മുനിസിപ്പാലിറ്റി അനുവദിച്ചുതന്ന വെൻഡർ ഐഡൻറിറ്റി കാർഡ്/ വെൻഡിങ് സർട്ടിഫിക്കറ്റ്.


ലോൺ ലഭിക്കുന്നത് എവിടെ നിന്ന്?

ഷെഡ്യൂൾഡ് ബാങ്കുകൾ, റീജണൽ/റൂറൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേന ലോൺ ലഭ്യമാകുന്നതാണ്.

സവിശേഷതകൾ

✔ നഗരസഭ/മുനിസിപ്പാലിറ്റി നടത്തിയ സർവേകളിൽ ഇടം നേടുകയും എന്നാൽ വെൻഡിങ് ഐഡൻറിറ്റി കാർഡ്/വെൻഡിങ് സർട്ടിഫിക്കറ്റ് ലഭിക്കാതെയിരിക്കുകയും ചെയ്ത കച്ചവടക്കാർക്ക് ഒരു വർഷത്തിനുള്ളിൽ അത് ലഭ്യമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

✔ കച്ചവടം തുടങ്ങിയിട്ടും സർവ്വേയിൽ ഇടം പിടിക്കാതെ പോയ നഗരസഭ/മുനിസിപ്പാലിറ്റി പരിധിയിൽപ്പെടുന്ന കച്ചവടക്കാർക്ക് Letter of Recommendation ലഭിക്കുന്നതാണ്.

2020 ജൂൺ മാസത്തിലാണ് പദ്ധതി പ്രഖ്യാപനം. പ്രഖ്യാപിച്ച് 6 മാസത്തോടകം തന്നെ 20 ലക്ഷം അപേക്ഷകൾ എത്തിയിട്ടുണ്ട്. ഏഴ് ലക്ഷത്തോളം പേർക്ക് ലോൺ അനുവദിക്കുകയും ചെയ്തു. രണ്ടര ലക്ഷത്തിലധികം പേർക്ക് തുക അക്കൗണ്ടുകളിൽ ലഭ്യമാക്കി.

അർഹതപ്പെട്ടവർക്ക് ആനുകൂല്യം നഷ്ടമാകാതിരിക്കട്ടെ. വായിച്ചശേഷം പോസ്റ്റ് ഷെയർ ചെയ്ത് അർഹരായവരിലേക്ക് എത്തിക്കുക.


0 comments: