തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച തുറക്കും. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവന്നു.ഡിഗ്രി അഞ്ചും ആറും സെമസ്റ്ററുകൾക്കും പിജി വിദ്യാർത്ഥികൾക്കും ആണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്.വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തിയാവും ക്ലാസുകൾ ആരംഭിക്കുന്നത്. ക്രമേണ മറ്റു സെമസ്റ്ററുകൾക്കും ക്ലാസുകൾ ആരംഭിക്കുന്നതായിരിക്കും. ഒരേസമയം 50 ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ക്ലാസുകൾ. പ്രാക്ടിക്കൽ വിഷയങ്ങൾക്കും ഓൺലൈനിൽ ഉൾപ്പെടുത്താൻ ആവാത്ത വിഷയങ്ങൾക്കും കൂടുതൽ മുൻഗണന നൽകിക്കൊണ്ടാണ് ക്ലാസുകൾ നടത്താൻ ഉദ്ദേശിക്കുന്നത്.
മാർഗനിർദേശങ്ങൾ
- ക്ലാസ്സ് രാവിലെ 8.30 മുതൽ 5.30 വരെ ആയിരിക്കും.
- ക്യാമ്പസുകളിൽ മാസ്ക് നിർബന്ധമാണ്.
- തെർമൽ സ്ക്രീനിങ് നിർബന്ധമല്ല.
- ഹോസ്റ്റൽ മെസ്സുകൾ തുറക്കും.
- 10 ദിവസത്തിനുശേഷം അവലോകനം ഉണ്ടായിരിക്കും.
- ഡൈനിങ് ഹാളിൽ ശാരീരിക അകലം പാലിക്കുക.
- ഹാജർ നിർബന്ധമല്ല.
0 comments: