തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലം താൽക്കാലികമായി അടച്ചുപൂട്ടിയ സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ പോകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ നിരക്കിൽ മാറ്റമില്ലെന്ന് അറിയിച്ച് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.
രണ്ടര കിലോമീറ്ററിന് ഒരു രൂപയും, ഏഴര കിലോമീറ്റർ വരെ രണ്ടുരൂപയും, 12.5 കിലോമീറ്റർവരെ മൂന്ന് രൂപയും ആണ് 2020 ജൂലൈ മാസത്തിലെ ഉത്തരവുപ്രകാരം ഈടാക്കുന്നത്. തുടർന്നുള്ളതിന് 2014 ലെ ഉത്തരവ് പ്രകാരമുള്ള നിരക്കിൽ കൺസഷൻ ടിക്കറ്റിന് അർഹതയുണ്ടായിരിക്കും.
വിദ്യാർഥികൾ തങ്ങൾ പഠിക്കുന്ന വിദ്യാലയങ്ങൾ നൽകുന്ന തിരിച്ചറിയൽരേഖ കൈവശം വെക്കേണ്ടതാണ്. തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുവാദം നൽകിയിരിക്കുന്ന പത്ത്, പ്ലസ് ടു, അവസാന വർഷ ബിരുദ, ബിരുദ-ബിരുദാനന്തര കോഴ്സ്, പ്രൊഫഷണൽ കോളേജ്, സാങ്കേതിക പരിശീലന വിഭാഗം തുടങ്ങിയ വിഭാഗം വിദ്യാർഥികൾക്ക് മാത്രമാണ് കൺസഷൻ നിലവിൽ ലഭിക്കുക.
വിദ്യാർഥികൾക്ക് അവർക്കർഹതപ്പെട്ട കൺസഷൻ ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ, വേണ്ട നടപടികൾ സ്വീകരിക്കണം. പ്രസ്തുത ചുമതല ഗതാഗത കമ്മീഷണറിൽ നിഷിപ്തമാണെന്ന് മന്ത്രി പറഞ്ഞു.
0 comments: