കഴിഞ്ഞ നാല് വർഷത്തിനിടെ കേരളം നേരിട്ടത് ഓഖി,നിപ്പാ,2018 -2019 ലെ പ്രളയം കോവിഡ് എന്നിങ്ങനെ വലിയ ദുരന്തങ്ങൾ ആയിരുന്നു.ഓരോ ദുരന്തങ്ങളും കൂടുതലായി ബാധിക്കുന്നത് സാധാരണ ജനങ്ങളെയാണ്. സാധാരണക്കാർക്ക് വലിയ സാമ്പത്തിക നഷ്ടവും ദുരിതവും ഇത്തരം ദുരന്തങ്ങൾ സൃഷ്ടിക്കുന്നു. ദുരന്ത വേളകളിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ യും തൊഴിൽ സാഹചര്യങ്ങളും അവസരങ്ങളും ഇല്ലാതാകുന്ന ഓരോരുത്തരുടെയും എണ്ണം വളരെ ചുരുക്കം അല്ല എന്ന് സാരം. വരുമാനം ഇല്ലാതാവുന്ന ഒരു അവസ്ഥ പലരെയും കടക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിയിടുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകളും കുട്ടികളുമാണ് ധാരാളമായി ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത്.
ഇങ്ങനെയും ദുരന്തങ്ങൾ ഉണ്ടാവുന്ന സമയത്ത് പാവപ്പെട്ടവരുടെ ഏറ്റവും വലിയ ആവശ്യം ഒരു വരുമാനം ഉണ്ടാവുക എന്നതാണ്. ജോലി ഇല്ലാതാകുന്ന അതിനോടൊപ്പം വരുമാനവും നഷ്ടപ്പെടുന്നു.വരുമാനമാർഗ്ഗം ഇല്ലാതാവുന്ന അവസരത്തിൽ താൽക്കാലിക ആശ്വാസം നൽകുക എന്നത് പ്രധാനമാണ് ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇന്ത്യയിലാദ്യമായി ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ സാധാരണക്കാരായ ആളുകൾക്ക് പലിശരഹിത വായ്പ അനുവദിക്കുക എന്ന നയം കേരളം സ്വീകരിച്ചത്.മാതൃകാപരമായ സർക്കാരിനെ ഇത്തരം നയത്തെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.
കേരള സർക്കാർ കുടുംബശ്രീ വഴി ഇത്തരമൊരു ആശയം നടപ്പാക്കിയത് 2018-19 ലെ മഹാപ്രളയത്തിനുശേഷം ആണ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സർക്കാർ പലിശരഹിത വായ്പ നൽകി ആണ് ഈ ആശയം മുന്നോട്ട് വെച്ചത്. ഏറ്റവും സാധാരണക്കാരായ ജനങ്ങളാണ് കുടുംബശ്രീ അംഗങ്ങൾ,സർക്കാരിന്റെ ഈ നടപടി അവർക്ക് ദുരന്ത വേളയിൽ വലിയ ആശ്വാസമായിരുന്നു. കുടുംബശ്രീ അംഗങ്ങൾ അല്ലാത്തവർക്ക് കുടുംബശ്രീ യിൽ ചേർന്നുകൊണ്ട് പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു എന്നതും വലിയൊരു പ്രത്യേകതയാണ്.
2018ലെ പ്രളയ സമയത്ത് എല്ലാ ബാങ്കുകളും 50 ശതമാനം പലിശയ്ക്ക് കുടുംബശ്രീ അംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വായ്പ നൽകാൻ തയ്യാറായി 9% പലിശ പൂർണമായും സർക്കാർ വഹിച്ചുകൊണ്ടാണ് വായ്പ പദ്ധതി നടപ്പാക്കിയത്.2,02,789 പേർക്ക് 1794.02 കോടി രൂപയാണ് റിസർജന്റ് കേരള ലോൺ സ്കീം(R. K. L. S) എന്ന പദ്ധതി പ്രകാരം പലിശ രഹിത വായ്പയായി വിതരണം ചെയ്തത്. ഈ ടീമിനെ കഴിഞ്ഞ രണ്ട് വർഷത്തെ പലിശ കുടുംബശ്രീക്ക് സർക്കാർ നൽകുകയും ചെയ്തു. കൃത്യമായി വായ്പാതുക തിരിച്ചടയ്ക്കാനുള്ള കുടുംബശ്രീയുടെ മികവ് കോടി കണക്കിലെടുത്താണ് ബാങ്കുകൾ വായ്പ നൽകാൻ തയ്യാറായത്.
കോവിഡ് മഹാമാരി നമ്മുടെ കേരളത്തെ കടന്ന് പിടിച്ചപ്പോൾ ഒരിക്കൽ കൂടി സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചു. ഈ കോവിഡ് കാലത്ത് 23,98,130 കുടുംബശ്രീ അംഗങ്ങൾക്ക് 1906.71 കോടി രൂപയുടെ പലിശരഹിത വായ്പയാണ് നൽകിയത്. സർക്കാർ നടപ്പാക്കി ഈ വലിയ പദ്ധതി മാതൃകയായി മാറിയിരിക്കുകയാണ്. കോവിഡ് മോശമായ ലോക്ഡോൺ സമയത്ത് വരുമാനം നിലച്ച സാധാരണ ആളുകൾ ഈ വായ്പ സ്വീകരിച്ചു. ദുരന്ത കാലത്തും സാധാരണ മനുഷ്യരെ കൈപിടിച്ചുയർത്തുന്ന സർക്കാരാണ് കേരളത്തിലേത് എന്നതിന് ഉത്തമ ഉദാഹരണം ആണിത്.
0 comments: