2021, ജനുവരി 4, തിങ്കളാഴ്‌ച

ഇ- റേഷൻ കാർഡ് ആറ് മാസത്തിനകം ;22പേജ് റേഷൻ കാർഡ് ഇനി ചരിത്രമാവും



ആലപ്പുഴ :ഇരുപത്തിരണ്ട് പേജുള്ള റേഷൻ കാർഡ് ഇനി ചരിത്രം ആയി അവശേഷിക്കും.സപ്ലൈ ഓഫിസുകളിൽ പോകാതെ റേഷൻ കാർഡ് ലഭ്യമാകുന്ന ഇ റേഷൻ കാർഡ് സംവിധാനം സംസ്ഥാനത് 6 മാസത്തിനുള്ളിൽ നിലവിൽ വരും.ഇ റേഷൻ കാർഡ് സംവിധാനത്തിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

സുരക്ഷാ ഓഡിറ്റ്  കൂടി പൂർത്തിയാക്കിയാൽ സംവിധാനം തിരുവനന്തപുരം ജില്ലയിൽ ആദ്യം നിലവിൽ വരുമെന്ന് സിവിൽ സപ്ലൈസ് ഐ ടി ഉദ്യോഗസ്ഥർ പറഞ്ഞു.അപേക്ഷകന്റെ മൊബൈൽ ഫോണിലും ഇ മെയിലിലും വരുന്ന ലിങ്ക് വഴി  റേഷൻ കാർഡ് ഡൗൺലോഡ് പ്രിന്റ് ചെയ്ത് എടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയാൽ കാർഡ് പ്രിന്റ് ചെയ്തു കൈയിൽ എത്തുന്നതാണ്. രണ്ടു പുറത്തും വിവരങ്ങളടങ്ങിയ ഒറ്റകാർഡായി  ഇനി റേഷൻ കാർഡ് ലഭിക്കുന്നതാണ്.

 ഇ റേഷൻ കാർഡ് സജ്ജമാക്കുന്നത് ആധാർ കാർഡിന് സമാനമായ രീതിയിലാണ്. ഓൺലൈനിൽ ലഭിക്കുന്ന അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിൽ പരിശോധിച്ചശേഷം അപേക്ഷകർ കാർഡിന് അർഹരായവരാണെങ്കിൽ കാർഡ് പ്രിന്റ് എടുക്കാവുന്നതാണ്. ഇതിനായി അപേക്ഷകർ നൽകിയ മൊബൈൽ നമ്പറിൽ പ്രിന്റ് എടുക്കുന്നതിനുള്ള  സന്ദേശം ലഭിക്കും. സന്ദേശം മാത്രം ഉണ്ടായാൽ പ്രിന്റ് എടുക്കാൻ കഴിയുന്നതല്ല.സന്ദേശം അനുസരിച്ച് അപേക്ഷകനോ കാർഡിൽ അംഗങ്ങൾ ആവുന്ന ആളുകളോ ആണ് പ്രിന്റ് എടുക്കുന്നത് എന്ന് പരിശോധിക്കുന്നതാണ്.ഇതിനോടൊപ്പം തന്നെ ആധാറും പരിശോധിച്ചശേഷം മാത്രമേ ഒ.ടി.പി ലഭിക്കുകയുള്ളൂ. ഇതിനുശേഷം മാത്രമേ പ്രിന്റ് ലഭിക്കുകയുള്ളൂ.

 22 പേജുകളിലായി പുസ്തകരൂപത്തിൽ ഉള്ള റേഷൻ കാർഡ് ആണ് ഇപ്പോൾ നിലവിലുള്ളത്. അന്ത്യോദയ,മുൻഗണന വിഭാഗങ്ങളിലായി നാലു നിറത്തിലുള്ള റേഷൻ കാർഡ് ആണ് ഇപ്പോഴും നിലവിൽ.പുതിയ അപേക്ഷകർക്ക് ഇ -റേഷൻ കാർഡ് ലഭിക്കുന്നതാണ്. ആധാർ കാർഡ് രൂപത്തിലുള്ള റേഷൻ കാർഡ് ആണ് ഇനി ലഭിക്കുക.പുസ്തകരൂപത്തിലുള്ള റേഷൻ കാർഡ് ഉപയോഗിക്കുന്നവർക്കും ഇ റേഷൻ കാർഡ് ആക്കി മാറ്റാൻ കഴിയുന്നതാണ്. കുടുംബാംഗങ്ങളുടെ പേര് ഉൾപ്പെടെയുള്ള അത്യാവശ്യ വിവരങ്ങൾ കാർഡിന്റെ  രണ്ടു പുറങ്ങളിലായി രേഖപ്പെടുത്തുന്നതാണ്.


0 comments: