2021, ജനുവരി 17, ഞായറാഴ്‌ച

ബിരുദം കയ്യിലുണ്ടെങ്കിൽ വർഷം 13 ലക്ഷം ശമ്പളം നേടാംഇ.സി.ജി.സി യിൽ പ്രൊബഷണറി ഓഫീസർ അപേക്ഷ ക്ഷണിച്ചു.കേന്ദ്ര സർക്കാർ സംരംഭമായ ec ലിമിറ്റഡ് പ്രൊബേഷണറി ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നു.59 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ നാല് ഒഴിവുകളിൽ ഭിന്നശേഷിക്കാർക്ക് നിയമനം ലഭിക്കുന്നതായിരിക്കും. ശമ്പള നിരക്ക് 32795-62317 രൂപ വരെ ലഭിക്കും. വീട്ടുവാടക ഉൾപ്പെടെ വാർഷിക ശമ്പളം 13 ലക്ഷം രൂപയാണ്.


 യോഗ്യത

  •  ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം ഉണ്ടായിരിക്കണം.
  •  പ്രായം 1- 1 -2021 ൽ 21-30 വയസ്സ്.
  •  1991 ജനുവരി രണ്ടിനും 2000 ജനുവരി 1-നും മധ്യേ ജനിച്ചവർ ആകണം.
  •  പട്ടികജാതി വർഗക്കാർക്ക് അഞ്ച് വർഷവും, ഒബിസി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നുവർഷവും,  ഭിന്നശേഷിക്കാർക്ക് പത്തുവർഷവും, വിമുക്തഭടൻമാർക്കും  മറ്റും ചട്ടപ്രകാരമാവും പ്രായപരിധിയിൽ ഇളവുണ്ട്.
 

 സെലക്ഷൻ

 കമ്പ്യൂട്ടർ അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്സ് ഓൺലൈൻ പരീക്ഷ, ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ഡിസ്ക്രിപ്റ്റീവ് പരീക്ഷ, വ്യക്തികത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുക. സെലക്ഷൻ ടെസ്റ്റ് മാർച്ച് 14ന് കൊച്ചി, കോയമ്പത്തൂർ, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, മുംബൈ, വിശാഖപട്ടണം, ഡൽഹി,കൊൽക്കത്ത ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടക്കുന്നതായിരിക്കും.

 അപേക്ഷിക്കേണ്ടവിധം

www.ecgc.in എന്ന വെബ്സൈറ്റിൽ കരിയർ ലിങ്കിൽ ഇതിന്റെ വിജ്ഞാപനം ലഭിക്കുന്നതാണ്. അപേക്ഷ നിർദ്ദേശാനുസരണം ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ജനുവരി 31 ആണ് അവസാന തീയതി. അപേക്ഷാഫീസ് 700 രൂപയാണ്. എസ് സി,എസ് ടി, PWBD വിഭാഗക്കാർക്ക് 125 രൂപ മതി. ബാങ്ക് ട്രാൻസാക്ഷൻ ചാർജ് കൂടി നൽകണം.


 ഓൺലൈൻ പരീക്ഷയിൽ റീസണിങ് എബിലിറ്റി, ഇംഗ്ലീഷ് ലാംഗ്വേജ്, കമ്പ്യൂട്ടർ നോളജ്, ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ പ്രാവീണ്യം അളക്കുന്ന 200 ചോദ്യങ്ങൾ ഉണ്ടാവും. 200 മാർക്കിന് പരീക്ഷക്ക്  140 മിനിറ്റ് സമയം അനുവദിക്കുന്നതാണ്. ഡിസ്ക്രിപ്റ്റീവ് പേപ്പറിൽ 20 മാർക്കിന് ഉപന്യാസം എഴുത്തും, 20 മാർക്കിന്  പ്രിസിസ് റൈറ്റിങ്ങും  ഉൾപ്പെടും. 40 മിനിറ്റാണ് സമയം അനുവദിക്കുക. ടെസ്റ്റിൽ കട്ട് ഓഫ് മാർക്ക് നേടുന്ന വരെ ഏപ്രിൽ വ്യക്തിഗത അഭിമുഖം നടത്തി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി നിയമനം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇസിജിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. (www.ecgc.in)

0 comments: