2021, ജനുവരി 17, ഞായറാഴ്‌ച

സാംസങ് സ്റ്റാർ സ്കോളർ സ്കോളർഷിപ്പ് പ്രോഗ്രാം; അപേക്ഷ ജനുവരി 25 വരെ


 സാംസങ് സ്റ്റാർ സ്കോളർ പ്രോഗ്രാം - സ്കോളർഷിപ്പുകൾ

സ്കോളർഷിപ്പ് വിവരങ്ങൾ:-

സ്കോളർഷിപ്പിന്റെ പേര് :- സാംസങ് സ്റ്റാർ സ്കോളർ- സ്കോളർഷിപ്പ്

സ്കോളർഷിപ്പ് ദാതാവ് :- സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ്

സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തി ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിൽ സാംസങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മുൻപന്തിയിലാണ്. സാംസങ് അതിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) സംരംഭങ്ങളുടെ ഭാഗമായിട്ടാണ് സ്റ്റാർ സ്കോളർ- സ്കോളർഷിപ്പ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.

യോഗ്യത

നിലവിൽ ഒരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT)യിലോ അല്ലെങ്കിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT)യിലോ മുഴുവൻ സമയ BE/B.tech/Dual Degree (B.tech + M.tech) കോഴ്സ് ചെയ്യുന്ന ജവഹർ നവോദയ വിദ്യാലയ (JNV) വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് പ്രോഗ്രാം.

പ്രധാനപ്പെട്ട വിവരങ്ങൾ

🔷️പ്രോഗ്രാമിന്റെ സമഗ്രത സംരക്ഷിക്കുന്നതിനായി സ്റ്റാർ സ്കോളർ റൂൾ ബുക്കിൽ നിയമങ്ങൾ കൃത്യമായി നിർവചിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകളാണ് സ്റ്റാർ സ്കോളർ പ്രോഗ്രാമിൽ പങ്കുചേരുന്ന അപേക്ഷാർഥികളെയും പങ്കാളികളെയും ബന്ധിപ്പിക്കുന്നത്. റൂൾ ബുക്കിൽ സൂചിപ്പിച്ചിരിക്കുന്ന ഓരോ ക്ലോസും ശ്രദ്ധാപൂർവ്വം അപേക്ഷാർഥികൾ വായിച്ചു മനസ്സിലാക്കേണ്ടതാണ്.

🔷️അപേക്ഷാ ഫോം, വസ്തുതകൾ പിന്തുണക്കുന്ന രേഖകൾ/ രസീതുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ രേഖകളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീൻ അക്കാദമിക്സ്  അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് അംഗീകൃതർ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തുകയും അംഗീകരിക്കുകയും വേണം. പ്രസക്തമായ എല്ലാ രേഖകളും ഉള്ള, പരിശോധിച്ചുറപ്പിച്ച അപേക്ഷകൾ മാത്രമേ സെലക്ഷൻ കമ്മിറ്റി അംഗീകരിക്കുകയുള്ളൂ.

🔷️പ്രസിദ്ധീകരിച്ച പ്രകാരമുള്ള എൻറോൾമെന്റ്, രജിസ്ട്രേഷൻ സമയപരിധികൾ അപേക്ഷകർ കൃത്യമായി പാലിച്ചിരിക്കണം.

🔷️സമർപ്പിച്ച അപേക്ഷകളുടെ കൃത്യമായ മൂല്യനിർണയത്തിന് ശേഷം വ്യക്തിഗത ഇമെയിലുകൾ വഴി അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച നടപടികളെക്കുറിച്ച് സാംസങ് അപേക്ഷാർഥികളെ അറിയിക്കുന്നതാണ്.

🔷️മിനിമം യോഗ്യതയും സ്കോളർഷിപ്പ് മാനദണ്ഡങ്ങളും പാലിക്കുന്നത് കൊണ്ട് മാത്രം സ്കോളർഷിപ്പ് ഉറപ്പാക്കാനാവില്ല. സാംസങ് സ്വന്തം വിവേചനാധികാരത്തിലാണ് സ്കോളർഷിപ്പുകൾ അനുവദിക്കുക. സാംസങ്ങിന്റെ തീരുമാനങ്ങളെല്ലാം അന്തിമമായിരിക്കും. ഇതുസംബന്ധിച്ച അപ്പീലുകൾ സ്വീകാര്യമല്ല.

🔷️മുൻകൂട്ടിയുള്ള അറിയിപ്പ് ഏതും നൽകാതെ തന്നെ ഏതു സമയത്തും സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ റൂൾ ബുക്കും നിബന്ധനകളും ഭേദഗതി ചെയ്യാനുള്ള സമ്പൂർണമായ അവകാശം സാംസങിൽ നിഷിപ്തമാണ്.

🔷️ഒറിജിനൽ അപേക്ഷാഫോമുകളും രേഖകളും താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ ഹാർഡ് കോപ്പി (പ്രിന്റ് ഫോർമാറ്റ്) ആയി സാംസങിന് അയക്കേണ്ടതാണ്. എൻവലപ്പിൽ പുതിയ അപേക്ഷ ആണോ അതോ അപേക്ഷ പുതുക്കൽ ആണോ എന്നുള്ള കാര്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷാഫോം അയക്കേണ്ട വിലാസം:- 

സ്റ്റാർ സ്കോളർ

കോർപ്പറേറ്റ് സിറ്റിസൺഷിപ്പ് (CRO)

സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ്

20ത് ~ 24ത് ഫ്ലോർ, ടു ഹൊറൈസൺ സെന്റർ, ഗോൾഫ് ഹൗസ് റോഡ്

സെക്ടർ - 43, DLF ഫേസ് V, ഗുർഗോൺ, ഹരിയാന-122002, ഇന്ത്യ

🔷️ മുഴുവൻ അപേക്ഷാഫോമിന്റെയും അനുബന്ധ രേഖകളുടെയും സ്കാൻ ചെയ്ത പകർപ്പ് star.scholar(at)samsung.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയച്ചുനൽകണം.

പ്രധാന തീയതികൾ

പുതിയ അപേക്ഷകൾ (2020-21 അധ്യയന വർഷത്തിൽ പ്രവേശനം നേടിയവർ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി- 2021 ജനുവരി 25

അനുബന്ധ രേഖകൾ (ഹാർഡ് കോപ്പി)

🔹️റൂൾ ബുക്ക്

🔹️പുതിയ സ്കോളർഷിപ്പ് അപേക്ഷാഫോം

🔹️ഗാർഡിയൻ ഡിക്ലറേഷൻ ഫോം

മേൽപ്പറഞ്ഞ ഫോമുകൾ ലഭിക്കുന്നതിനും,  സ്ഥാപനങ്ങളുടെ പട്ടിക, റൂൾ ബുക്ക് എന്നിവ ലഭിക്കുന്നതിനും താഴെ നൽകിയിരിക്കുന്ന സ്കോളർഷിപ്പ് പബ്ലിഷർ ലിങ്ക് പരിശോധിക്കുക-

https://www.samsung.com/in/microsite/sapne-hue-bade/star-scholar/
0 comments: