2021, ജനുവരി 31, ഞായറാഴ്‌ച

പുക വലിക്കാനും ഇനി വയസ് തികയണം, പൊതുസ്ഥലത്ത് പുക വലിച്ചാൽ ഇനി 2000 രൂപ പിഴതിരുവനന്തപുരം :കേന്ദ്രസർക്കാരിന്റെ നല്ലൊരു തീരുമാനം ഉടൻ പ്രാബല്യത്തിൽ. രാജ്യത്ത് പുക വലിക്കാൻ ഉള്ള നിയമ പരമായ പ്രായം 21വയസ്സാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതിനു പുറമെ പൊതുസ്ഥലത്ത് പുകവലിക്കുള്ള പിഴ 200 രൂപയിൽ നിന്ന് 2000 രൂപയാക്കാനും വിമാനത്താവനങ്ങൾ,ഹോട്ടൽ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക പുക വലിക്കാനുള്ള സ്ഥലങ്ങൾ ഇനി അനുവദിക്കില്ല.ഇന്ത്യൻ പുകയില നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി നിർദേശങ്ങൾ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക് താഴെ കാണുന്ന വെബ്സൈറ്റിൽ നിന്ന് ഭേദഗതികൾ പരിശോധിക്കാവുന്നതാണ്.

www.mohfw.gov.in

ഭേദഗതി സംബന്ധിച്ചുള്ള നിർദേശങ്ങൾ email protected എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കാം.

മറ്റ് പ്രധാന നിർദേശങ്ങൾ

  • 21 വയസ്സില്‍ താഴെയുള്ളവര്‍ക്കു പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കും.
  • നിയമ ലംഘനങ്ങള്‍ക്കുള്ള തടവു ശിക്ഷയുടെ കാലാവധിയും പിഴ തുകയും കൂട്ടും.
  • സചിത്ര ആരോഗ്യ മുന്നറിയിപ്പ് മൊത്തവിതരണ പായ്ക്കറ്റുകളിലും നിര്‍ബന്ധമാക്കും.
  • പുകയില ഉല്‍പന്നങ്ങളുടെ ഒരുതരത്തിലുള്ള പരസ്യവും പറ്റില്ല. നിബന്ധന സമൂഹമാധ്യമങ്ങള്‍ക്കും വിഡിയോ ഗെയിമുകള്‍ക്കും ഉള്‍പ്പെടെ ബാധകം. മറ്റ് ഉല്‍പന്ന പരസ്യങ്ങളുടെ മറവിലുള്ള പുകയില പരസ്യവും നിരോധിക്കും.
  • നിയമ ലംഘനങ്ങള്‍ക്കുള്ള തടവു ശിക്ഷയുടെ കാലാവധിയും പിഴ തുകയും കൂട്ടും.
ഇതേ സമയം ഭേദഗതികൾ  അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി വ്യവസായ  സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.

0 comments: