2021, ഫെബ്രുവരി 1, തിങ്കളാഴ്‌ച

വിദ്യാർത്ഥികൾക്ക് ഭക്ഷ്യ കൂപ്പൺ,27ലക്ഷം കുട്ടികൾക്ക് പ്രയോജനം



 തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിനെ 2021ലെ പുതിയ തീരുമാനം കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ടതാണ്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ ഭദ്രത അലവൻസായി കിറ്റുകൾ ക്ക് പകരം പക്ഷേ കൂപ്പണുകൾ നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 2020 സെപ്റ്റംബർ മുതൽ 2021 മാർച്ച് വരെയുള്ള ഭക്ഷ്യ വിഹിതം കൂപ്പണുകൾ ആയി വിദ്യാർഥികൾക്ക് ലഭിക്കുന്നതായിരിക്കും. ഈ കൂപ്പണുകൾ ഉടൻതന്നെ ഈ സ്കൂളിൽ എത്തുന്നതാണ്. രക്ഷിതാക്കൾക്ക് സപ്ലൈകോ ശാലയിൽ പോയി ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങാം. സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 27 ലക്ഷത്തിൽ അധികം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതായിരിക്കും.

 സപ്ലൈകോ അധികൃതരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈയൊരു തീരുമാനം മുമ്പോട്ടു വെച്ചത്. കോവിഡ് സാഹചര്യത്തിൽ റേഷൻകാർഡ് ഉടമകൾക്കായി ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നത് കൊണ്ട് തന്നെ വിദ്യാർത്ഥികൾക്കുള്ള കിറ്റ് കൂടി തയ്യാറാക്കാൻ സപ്ലൈകോ അധികൃതർ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതിനെത്തുടർന്നാണ് ഇത്തരം ഒരു സംവിധാനം ഏർപ്പെടുത്തിയത്. സപ്ലൈകോ യുമായുള്ള ധാരണപ്രകാരം കൂപ്പൺ തുകയുടെ 4.07% മുതൽ 4.87% വരെ തുക കൂടി ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് 500 രൂപയ്ക്കും പ്രീപ്രൈമറി പ്രൈമറി കുട്ടികൾക്കുള്ള ഭക്ഷ്യ അലവൻസ് 300 രൂപയുമായി ഉയർന്നു.

 കൂപ്പണുകളുടെ സുരക്ഷിതത്വത്തിന് റേഷൻ കാർഡ് നമ്പർ സ്കൂൾതലത്തിൽ കൂപ്പണിൽ രേഖപ്പെടുത്തണം. ഭക്ഷ്യവസ്തുക്കൾ നൽകുമ്പോൾ കൂപ്പൺ നമ്പർ റേഷൻ കാർഡിൽ രേഖപ്പെടുത്തുന്നത് ആയിരിക്കും.

0 comments: