തിരുവനന്തപുരം : 2021ലെ പത്തിന് കർമ്മ പരിപാടിയുടെ ഭാഗമായാണ് പുതിയ സർക്കാർ പദ്ധതി നിലവിൽ വരുന്നത്. സർക്കാർ സംവിധാനത്തിലെ അഴിമതി തടയുന്നതിന് ജനങ്ങളുമായി സഹകരിച്ച് ഒരു പദ്ധതി ആരംഭിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് തെളിവുകൾ അടക്കം സമർപ്പിക്കാവുന്ന ഒരു വെബ്സൈറ്റ് ആണ് ഇത്. ഇതുവഴി ഫോൺ സന്ദേശങ്ങൾ, സ്ക്രീൻഷോട്ട്, ഓഡിയോ റെക്കോർഡിങ്, സന്ദേശങ്ങൾ തുടങ്ങിയ തെളിവുകൾ സമർപ്പിക്കാമെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
എപ്പോഴെങ്കിലും അഴിമതിയോ മറ്റ് തെറ്റുകൾ ഉണ്ടായാൽ പ്രതികരിക്കണമെന്നും ഇടപെടണമെന്നും ആഗ്രഹിക്കുന്ന ജനങ്ങൾ ഉണ്ട്. പക്ഷേ ആരോടാണ് പരാതിപ്പെടേണ്ടത്? എന്ത് വിവരം ആണ് നൽകേണ്ടത്? ഇതൊക്കെ ഉയർത്തുന്നത് കൊണ്ട് വ്യക്തിപരമായ അപകടങ്ങൾ സംഭവിക്കുമോ? ബുദ്ധിമുട്ടുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുമോ ഇങ്ങനെയുള്ള ആശയക്കുഴപ്പം പലപ്പോഴും ഉണ്ടാകാറുണ്ട്. സർക്കാർ സംവിധാനങ്ങളിൽ ഉത്തരവാദിത്വം ഉറപ്പുവരുത്തുന്നതിനും അഴിമതിയെ തുരത്തുന്നതിന് ജനങ്ങളുമായി സഹകരിച്ച് പദ്ധതി ആരംഭിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ പങ്കാളിത്തത്തോടെ കൂടി നടത്തുന്ന പദ്ധതി ആയതിനാൽ ഈ പദ്ധതിയുടെ പേര് ജനങ്ങൾക്ക് നിർദ്ദേശിക്കാം. അതിനുള്ള സൗകര്യങ്ങൾ ഒരുക്കി ഉടനെ പരസ്യപ്പെടുത്തും എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പൂർണമായ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും സർക്കാർ സംവിധാനങ്ങളിൽ ഉള്ള ദുഷ്പ്രവണതകളെ കുറിച്ചും വിപുലമായ വിവരശേഖരണം സാധ്യമാകും. അതോടു കൂടി ഭാവിയിൽ ഈ പ്രവണതകൾ തടയുന്നതിന് ആവശ്യമായ കൃത്യവും ശക്തവുമായ ഇടപെടൽ നടത്താൻ സർക്കാറിന് സാധിച്ചേക്കും.
0 comments: