2021, ഫെബ്രുവരി 1, തിങ്കളാഴ്‌ച

തൊഴിലില്ലാത്ത പൗരൻമാർക്ക് തൊഴിലില്ലായ്മ അലവൻസ് 3800 രൂപ മോദി സർക്കാർ നൽകുന്നുണ്ടോ?



ഡൽഹി : സോഷ്യൽ മീഡിയയിൽ ദിനംപ്രതി വ്യത്യസ്തമായ സന്ദേശങ്ങളും ന്യൂസുകൾ വരുന്നുണ്ട്. എന്നാൽ ഇവയെല്ലാം സത്യമാകണമെന്നില്ല. മാത്രമല്ല അവ വിശ്വസിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കുന്നതാണ് നല്ലത. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ഒരു പോസ്റ്റ് വാട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. തൊഴിലില്ലാത്ത അലവൻസ് പദ്ധതിപ്രകാരം 18നും 50നും ഇടയിൽ പ്രായമുള്ള പൗരൻമാർക്ക് പ്രധാനമന്ത്രി പ്രതിമാസം 3800 രൂപ നൽകുന്നുണ്ടെന്നാണ് വാട്സാപ്പിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശം.

 വൈറലാകുന്ന മെസ്സേജിന് ഒപ്പം ഒരു ലിങ്കും പ്രചരിക്കുന്നുണ്ട്. തൊഴിലില്ലായ്മ വേതനം ലഭിക്കുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാനാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ സംഭവത്തിന്റെ യാഥാർത്ഥ്യം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി ഐ ബി ) പരിശോധിച്ചപ്പോൾ അത്തരം നിർദ്ദേശങ്ങൾ ഒന സർക്കാർ മുന്നോട്ട് വെച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കേന്ദ്രസർക്കാർ ഇത്തരം പദ്ധതികൾ ഒന്നും നടത്തുന്നില്ലെന്നും തെറ്റായ ഇതുപോലെയുള്ള വാർത്തകൾ വിശ്വസിക്കരുതെന്ന് പി ഐബി ജനങ്ങളോട് അഭ്യർത്ഥിച്ചു.

 കേന്ദ്രസർക്കാർ തൊഴിലില്ലാത്തവർക്ക് പ്രതിമാസം 3800 രൂപ തൊഴിലില്ലായ്മ അലവൻസ് നൽകുന്നു.

#PIBFactCheck:- ഈ ക്ലെയിം വ്യാജമാണ്. കേന്ദ്രസർക്കാർ അത്തരം ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല. പി ഐ ബി   ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.

0 comments: