2021, ഫെബ്രുവരി 1, തിങ്കളാഴ്‌ച

വാട്സാപ്പിൽ നിങ്ങൾക്ക് നിങ്ങളുടെ നമ്പറിലേക്ക് തന്നെ മെസ്സേജ് അയക്കാമോ?



 നമ്മൾ വാട്സാപ്പിൽ പലർക്കും സന്ദേശം അയക്കുന്നുണ്ട് നമുക്ക് സന്ദേശം ഇങ്ങോട്ടും ലഭിക്കുന്നുണ്ട്. എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നമ്മൾ ഈ കാര്യം, നമ്മുടെ സ്വന്തം നമ്പറിലേക്ക് തന്നെ മെസേജുകളും ഫോട്ടോകളും വീഡിയോകളും അയക്കാൻ പറ്റുമോ?  എന്നാൽ പറ്റും എന്നതാണ് ഇതിന്റെ ഉത്തരം. യഥാർത്ഥത്തിൽ രണ്ട് രീതിയിൽ നമുക്ക് നമ്മുടെ നമ്പറിലേക്ക് തന്നെ മെസ്സേജ് അയക്കാവുന്നതാണ്.

 എന്തിന് സ്വന്തം വാട്സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കണം. പലപ്പോഴും ഉയരാൻ സാധ്യതയുള്ള  ചോദ്യമാണിത്. എന്നാ ലിങ്കുകൾ സൂക്ഷിക്കാനും ചെയ്യേണ്ട കാര്യങ്ങൾ കുറിച്ച് വെക്കാനും ഡാറ്റ കൈമാറ്റം ചെയ്യാനും എല്ലാം ഈ സൗകര്യം നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. നമുക്ക് ഇഷ്ടമുള്ള ഒരു വാർത്തയോ വീഡിയോ മറ്റോ കണ്ടാൽ ഉടൻ വായിക്കാൻ, കാണാൻ സമയമില്ല എങ്കിൽ ലിങ്ക് നിങ്ങൾക്ക് തന്നെ വാട്സ്ആപ്പ് ചെയ്യാം. പിന്നീട് സമയമുള്ളപ്പോൾ തുറക്കാം എന്ന് മാത്രമല്ല നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ആ ലിങ്ക് പെട്ടെന്നുതന്നെ തുറക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഒരുദിവസം ചെയ്തുതീർക്കേണ്ട കാര്യങ്ങൾ കടയിൽ പോകുമ്പോൾ വാങ്ങേണ്ട സാധനങ്ങൾ എന്നിങ്ങനെ ഓർത്തുവെക്കേണ്ട കാര്യങ്ങൾ ഇവ കുറിച്ച് വയ്ക്കേണ്ട ഒരു മാർഗമായി ഉപയോഗപ്പെടുത്താവുന്നതാണ്.

 ഫോണിലും ലാപ്ടോപ് അല്ലെങ്കിൽ കമ്പ്യൂട്ടറിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ എങ്കിൽ  കേബിൾ, ടാറ്റാ പ്ലഗ്  എന്നിവയുടെ സഹായം തേടാതെ തന്നെ ഫോണിൽ നിന്നും കമ്പ്യൂട്ടറിലേക്കും തിരിച്ചും മീഡിയ( ഇമേജുകളും വീഡിയോകളും) എളുപ്പത്തിൽ കൈമാറാൻ ഇത് ഉപയോഗിക്കാവുന്നതാണ്. ഇതുപോലെ ഒട്ടനവധി സൗകര്യങ്ങൾ നമുക്ക് ഈ ഒരു രീതി ഉപയോഗിച്ച് ലഭിക്കാവുന്നതാണ്.


 രീതി - 1 കോൺടാക്ട്

  •  നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലേക്ക് നിങ്ങളുടെ നമ്പർ സേവ് ചെയ്യുക( സ്വന്തം പേര് ഓർക്കാൻ എളുപ്പമുള്ള എന്തുമാവാം).
  •  വാട്സ്ആപ്പ് തുറന്ന് കോൺടാക്ട് ലിസ്റ്റ് റിഫ്രഷ് ചെയ്യുക.
  •  വാട്സാപ്പിലെ കോൺടാക്ട് ലിസ്റ്റിൽ നിങ്ങളുടെ നമ്പർ കാണും അതിൽ ക്ലിക്ക് ചെയ്യുക.
  •  തുറന്നുവരുന്ന ചാറ്റ് വിൻഡോയിലേക്ക്  വാട്സ്ആപ്പ് സന്ദേശം അയക്കാൻ കഴിയും.

 രീതി -2 ഗ്രൂപ്പ്

  •  വാട്സാപ്പിൽ മെനു ഓപ്പൺ ചെയ്യുക തുടർന്ന് പുതിയ ഗ്രൂപ്പ് നിർമ്മിക്കുക.
  •  നിങ്ങളുടെ ഗ്രൂപ്പിന്റെ പേര് ചേർത്ത് നെക്സ്റ്റ് ടാപ്പ് ചെയ്യുക.
  •  നിങ്ങളുടെ അടുത്ത സുഹൃത്ത് ഒരാളെ നിങ്ങളുടെ ഗ്രൂപ്പിലേക്ക് ചേർക്കുക.
  •  ക്രിയേറ്റ് ഗ്രൂപ്പ് ക്ലിക്ക് ചെയ്ത് ഗ്രൂപ്പ് ഉണ്ടാക്കുക.
  •  ഇപ്പോൾ നിങ്ങളുടെ ഗ്രൂപ്പിൽ രണ്ട് അംഗങ്ങൾ മാത്രമേ ഉള്ളൂ നിങ്ങളും നിങ്ങളുടെ സുഹൃത്തും.
  •  ഈ ഗ്രൂപ്പിൽ നിന്ന് നിങ്ങളുടെ സുഹൃത്തിനെ റിമൂവ് ചെയ്യുക ഇതോടെ നിങ്ങൾ മാത്രമാവും ഗ്രൂപ്പിലെ ഏക അംഗം.
  •  തുടർന്ന് ഈ ഗ്രൂപ്പിൽ അയക്കുന്ന സന്ദേശം നിങ്ങൾക്കു മാത്രമേ കൈമാറുകയുള്ളൂ.

0 comments: