2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

സൗജന്യ പാചകവാതകം ഒരുകോടി കുടുംബങ്ങൾക്ക് കൂടി



ഡൽഹി : കേന്ദ്ര സർക്കാരിന്റെ സൗജന്യ പാചകവാതക വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ആനുകൂല്യം ഒരുകോടി കുടുംബങ്ങൾക്ക് കൂടി ലഭ്യമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കോവിഡ് പകർച്ചവ്യാധിക്കിടയിലും ലോക്ഡോൺ പ്രഖ്യാപിച്ചപ്പോഴും പാചകവാതകം ഉൾപ്പെടെ ഇന്ധന വിതരണത്തിൽ തടസ്സം നേരിട്ടിരുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

 വാഹനങ്ങൾക്കുള്ള സിഎൻജി വിതരണവും കുഴൽ വഴിയുള്ള പാചകവാതകവിതരണം നൂറിലധികം ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് ആയിരിക്കും. ഗ്യാസ് പൈപ്പ് ലൈനുകൾ വഴിയുള്ള വാതക വിതരണം ക്രമീകരിക്കുന്നതിന് ട്രാൻസ്പോർട്ട് സിസ്റ്റം ഓപ്പറേറ്റർ (ടി എസ്‌ ഒ ) നിലവിൽവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വാതകോപയോഗം അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയുടെ വികസനം ഉറപ്പുവരുത്തുന്നതിനായി ആണ് ഗ്യാസ് പൈപ്പ് ലൈനുകൾ വഴിയുള്ള വാതക വിതരണം നിലവിൽ വരുത്തുന്നത്.


 പ്രധാനമന്ത്രി ഉജ്ജ്വല യോജന

 ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബിപിഎൽ) കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷനുകൾ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി 2016 മെയ് ഒന്നിന് ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ). 800 കോടി രൂപയാണ് പദ്ധതിയുടെ ബജറ്റ് വിഹിതം. പദ്ധതി ആരംഭിച്ച വർഷം 22 കോടി എൽപിജി കണക്ഷനുകൾ ആണ് വിതരണം ചെയ്തത്.
 കുടുംബത്തിലെ മുതിർന്ന വനിതയുടെ പേരിലായിരിക്കും പദ്ധതിപ്രകാരമുള്ള കണക്ഷൻ നൽകുന്നത്. ഇവരുടെ ജൻധൻ എക്കൗണ്ടിൽ പദ്ധതിപ്രകാരമുള്ള എൽപിജി സബ്സിഡിയും നിക്ഷേപിക്കും. അടുപ്പ് വാങ്ങുന്നതിനും ആദ്യത്തെ പ്രാവശ്യം ഗ്യാസ് കുറ്റി നിർമിക്കുന്നതിനുള്ള ചെലവ് എണ്ണക്കമ്പനികൾ നൽകുന്നതാണ്.

0 comments: