2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ 10 12 ക്ലാസുകളിലെ പരീക്ഷ തീയതി ആണ് പ്രഖ്യാപിച്ചത്. മെയ് 4 മുതൽ 20 പരീക്ഷകളും തുടങ്ങുകയാണ് വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ ട്വിറ്റെർ ഹാൻഡിലിലൂടെ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും പരീക്ഷ നടത്തുക.  വിദ്യാർഥികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന കേന്ദ്രസർക്കാർ അറിയിച്ചു.
 മെയ് നാലിന് ആരംഭിച്ച് ജൂൺ ഏഴിന്  അവസാനിക്കുന്ന രീതിയിലാണ് പത്താം ക്ലാസ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. ജൂൺ 11നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ അവസാനിക്കുക. മാർച്ച് ഒന്നു മുതൽ പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങുമെന്ന് രമേശ് പൊക്രിയാൽ അറിയിച്ചു.

0 comments: