2021, ഫെബ്രുവരി 7, ഞായറാഴ്‌ച

ഏപ്രിൽ മാസത്തിൽ റേഷൻകട വഴി വിഷുക്കൈനീട്ടം



 തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ റേഷൻകടകൾ വഴി സൗജന്യ ഉത്സവ കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതുവരെ ലഭിച്ചിരുന്ന കിറ്റിൽ ഒൻപത് ഇനം സാധനങ്ങൾ ആണ് ഉണ്ടായിരുന്നത്. ആയിരം രൂപയുടെ മൂല്യമുള്ള പത്തനം സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്താനാണ് ഗവൺമെന്റ് ആലോചിക്കുന്നത്. ഏതൊക്കെ സാധനങ്ങൾ എത്ര അളവിൽ ഉൾപ്പെടുത്താൻ ആകും എന്ന് അറിയിക്കാൻ സപ്ലൈകോയോട് ഭക്ഷ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

 ഏപ്രിലിൽ സംസ്ഥാനത്ത് നിയമസഭാതിരഞ്ഞെടുപ്പ്  വരാനിരിക്കുന്നു. ഏപ്രിൽ വരെ എല്ലാ മാസവും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടരാൻ നേരത്തെതന്നെ സർക്കാർ തീരുമാനിച്ചിരുന്നു. ഡിസംബറിൽ ക്രിസ്മസ് സ്പെഷ്യൽ ആയിരുന്നു കിറ്റ് എങ്കിൽ ഏപ്രിൽ മാസത്തിൽ വിഷു സ്പെഷൽ ആയിട്ടാണ് കിറ്റ് നൽകുന്നത്. ഏപ്രിൽ നാലിന് ഈസ്റ്ററും 14ന് വിഷുവും  വരാനിരിക്കുന്നു. കൂടാതെ തന്നെ അടുത്ത ദിവസം റംസാൻ വ്രതവും ആരംഭിക്കുന്നതാണ്. അതുകൊണ്ടാണ് പൊതുവായി ഉത്സവ കിറ്റ് നൽകുന്നത്. ഈസ്റ്ററിന് മുൻപ് എല്ലാവർക്കും കിറ്റ് എത്തിക്കുവാൻ കഴിഞ്ഞില്ലെങ്കിലും വിഷുവിന് മുമ്പ് പരമാവധി കാർഡുടമകൾക്ക് വിതരണം ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം.


0 comments: