2021, ഫെബ്രുവരി 7, ഞായറാഴ്‌ച

പോളിടെക്നിക് പാർട്ട് ടൈം ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ തീയതി നീട്ടിപോളിടെക്നിക് പാർടൈം ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ തീയതി നീട്ടി. ഫെബ്രുവരി 8 വരെ അപേക്ഷിക്കാവുന്നതാണ്.  കോതമംഗലം ഗവൺമെന്റ് പോളിടെക്നിക് കോളേജ്,  പാലക്കാട് ഗവൺമെന്റ് പോളിടെക്നിക് കോളേജ്, കോഴിക്കോട് കേരള ഗവൺമെന്റ് പോളിടെക്നിക് കോളേജ്, കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ്,  തിരൂർ എസ് എസ് എം പോളിടെക്നിക്ക് കോളേജ്,  സ്വാശ്രയ മേഖലയിലെ മലപ്പുറം മാ ദിൻ പോളിടെക്നിക് കോളേജ് എന്നീ കോളേജുകളിലെ പാർട്ടൈം എൻജിനീയറിങ ഡിപ്ലോമ കോഴ്സുകൾക്ക് എട്ടുവരെ അപേക്ഷിക്കാവുന്നതാണ്. സർക്കാർ/ പൊതുമേഖല/ സ്വകാര്യ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയമോ രണ്ടു വർഷ ഐടിഐ ഉള്ള 18 വയസ്സ് തികഞ്ഞവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. വിശദവിവരങ്ങൾക്ക് www.polyadmission.org/pt എന്ന വെബ്സൈറ്റിലോ അതാത് പോളിടെക്നിക് കോളേജുകളിലോ ബന്ധപ്പെടാവുന്നതാണ്.

0 comments: