2021, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫീ റീ ഇമ്പേഴ്സ്മെന്റ് അപേക്ഷ തീയതി നീട്ടിസർക്കാർ അംഗീകൃത സ്വകാര്യ ഐ ടി ഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ റീ ഇമ്പേഴ്സ്മെന്റ് സ്കീമിലേക്ക് അപേക്ഷിക്കാം. ഈ മാസം 12വരെയാണ് അപേക്ഷ തീയതി.കേരളത്തിൽ പഠിക്കുന്നവരും മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗതിൽ പെട്ടവരും അവർ കേരളത്തിൽ സ്ഥിരതാമസക്കാരും ആയിരിക്കണം.ഒരു വർഷ കോഴ്സിന് 10000രൂപയും 2വർഷ കോഴ്സിന് 20000രൂപയും ആണ് തുക.

രണ്ടാം വർഷ വിദ്യാർത്ഥികൾക്കും പുതുതായി അപേക്ഷിക്കാവുന്നതാണ്.ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കുന്നതാണ്.പെൺകുട്ടികൾക്ക് 10% സ്കോളർഷിപ്പ് സംവരണം ചെയ്തിട്ടുണ്ട്.സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത് വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ്.അപേക്ഷകർക്ക് സ്വന്തം പേരിൽ ഏതെങ്കിലും ദേശാസൽകൃത ബാങ്കിൽ അകൗണ്ട് ഉണ്ടായിരിക്കണം.

www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ കൂടി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്  0471-2302090, 2300524. 

0 comments: