2021, ജനുവരി 1, വെള്ളിയാഴ്‌ച

പഴയ സ്വർണം ഇനി നിങ്ങൾക്ക് വിൽക്കാൻ ആകില്ലേ? നോട്ടുനിരോധനം പോലെയോ എന്താണ് വസ്തുത?


കൊച്ചി :മോദി സർക്കാരിന്റെ നോട്ടുനിരോധനം രാജ്യത്തെ ജനങ്ങളെ മൊത്തം അമ്പരപ്പിക്കുന്ന നടപടിയായിരുന്നു.  ഒറ്റ രാത്രി കൊണ്ട് 1000, 500 നോട്ടുകൾ നിരോധിക്കുകയാണ് എന്ന് പ്രഖ്യാപിച്ച മോദി സർക്കാരിന്റെ നോട്ട് നിരോധനം നമ്മൾ ആരും മറന്നിട്ടില്ല. 50 ദിവസത്തിനകം ബാങ്കുകളിൽനിന്ന് മൂല്യമില്ലാത്ത ഈ നോട്ടുകൾ മാറ്റി എടുക്കണം എന്ന് നിർദ്ദേശിച്ചു പിന്നീടുണ്ടായ പരക്കംപാച്ചിൽ ആരും മറന്നിട്ടില്ല. ബി ഐ എം ഒ തലയില്ലാത്ത സ്വർണ്ണം വിൽക്കരുതെന്ന് നിർദ്ദേശം ജ്വല്ലറികൾക്ക് മുന്നേ ലഭിച്ചിരുന്നു.2020 ജനുവരിയിൽ ആണ് ഇക്കാര്യത്തിൽ കർശനമായ നിർദ്ദേശം കിട്ടിയത്. ഒരു വർഷത്തിനകം കൈവശമുള്ള സ്വർണ്ണം മാറ്റിയെടുക്കാനും സമയം നൽകിയിരുന്നു. ഈ സമയപരിധി ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്.ഇതോടെ  കൈയിലുള്ള സ്വർണം വിൽക്കാൻ കഴിയുമോ എന്ന ചോദ്യം ആവശ്യക്കാരിൽ ഉയർന്നുവന്നിരിക്കുന്നു.

2021 ജനുവരി 15ന് ശേഷം ഹാൾമാർക്ക് ചെയ്യാത്ത ആഭരണങ്ങൾ വിൽക്കില്ല.  മാത്രമല്ല സ്വർണാഭരണം നിൽക്കണമെങ്കിൽ ജ്വല്ലറികൾ ബി ഐഎസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതിനോടൊപ്പം വിൽക്കുന്ന ആഭരണങ്ങൾ ഹാൾമാർക് ചെയ്തവയും ആയിരിക്കണം.കയ്യിലുള്ള പഴയ സ്വർണം എന്ത് ചെയ്യും എന്ന് കരുതി ആശങ്കവേണ്ട.നിങ്ങൾ വാങ്ങിയ ജ്വല്ലറികൾ പഴയ സ്വർണം വിൽക്കാൻ സാധിക്കുന്നതാണ്. അതിന് വിൽക്കുന്ന ദിവസത്തെ മൂല്യം നികുതി കുറച്ച് ലഭിക്കുകയും  ചെയ്യുന്നതാണ്. പക്ഷേ ജ്വല്ലറികളാണ് സ്വർണം മാറ്റി പണിത വിൽക്കുമ്പോൾ ഹാൾമാർക്ക് നിർബന്ധമാണ്.

 പഴയ സ്വർണം വിൽക്കുമ്പോൾ പറ്റിക്കപ്പെടാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഇനി ഇതിന് പഴയ വില കിട്ടില്ല എന്ന ജ്വല്ലറികാരുടെ തട്ടിപ്പിൽ പെട്ടുപോകരുത്.എല്ലാ ജ്വല്ലറികളിലും സ്വർണ്ണ പരിശുദ്ധി പരിശോധിക്കുന്ന പാരറ്റ് അനലൈസർ  ലഭ്യമാണ്. അതുകൊണ്ടുതന്നെ അതിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്. സ്വർണ്ണ ശുദ്ധിക്കുള്ള വിലയും ലഭിക്കുന്നതാണ്. നിങ്ങൾ വാങ്ങിയ ജ്വല്ലറിയിൽ തന്നെയാണ് നിൽക്കുന്നുവെങ്കിൽ സ്വർണ്ണ പരിശുദ്ധി പരിശോധിക്കേണ്ട ആവശ്യം ഉണ്ടാവില്ല. 2000 മുതൽ ഇന്ത്യയിൽ ഹാൾമാർക്ക് സംവിധാനം നിലവിൽ വന്നതാണ്. പിന്നീട് ജ്വല്ലറികളിൽ വന്ന സ്വർണ്ണം മുഴുവൻ ഹാൾമാർക്ക് ചെയ്തതാണ്.പിന്നീട് വാങ്ങിയ ആഭരണങ്ങൾ വിൽക്കാനാണ് നിങ്ങൾ ജ്വല്ലറിയിലെ സമീപിക്കുന്നത് എങ്കിൽ ആശങ്ക വേണ്ട എന്ന് ചുരുക്കം.



0 comments: