2021, ജനുവരി 1, വെള്ളിയാഴ്‌ച

ഒരു ലക്ഷം വീതം ആയിരം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകും എന്ന് മുഖ്യമന്ത്രി

 


 തിരുവനന്തപുരം: ബിരുദപഠനത്തിൽ മികവ് തെളിയിച്ച ആയിരം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമാണ് സ്കോളർഷിപ്പ് നൽകാൻ ഉദ്ദേശിക്കുന്നത്.മുഖ്യമന്ത്രിയുടെ പ്രതിഭ ധന സഹായ പദ്ധതി പ്രകാരമാണ് സ്കോളർഷിപ്പ് ലഭിക്കുക. രണ്ടരലക്ഷം രൂപയിൽ താഴെ വാർഷികവരുമാനം ഉള്ള കുടുംബത്തിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.ഈ തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്.മാർക്ക്/ ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും ആദ്യത്തെ ആയിരം പേരെ നിശ്ചയിക്കുന്നത്. അർഹരായവർക്ക് ലഭിക്കുന്നതാണ്.

0 comments: