2021, ജനുവരി 8, വെള്ളിയാഴ്‌ച

ക്ഷേമ നിധി അംഗങ്ങളുടെ മക്കൾക്ക്‌ ക്യാഷ് അവാർഡ്

ക്ഷേമ നിധി  അംഗങ്ങളുടെ മക്കൾക്ക്‌  ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.2019-20 അധ്യയന വർഷം ബിരുദ ബിരുദാനന്തര (പ്രൊഫഷണൽ  കോഴ്സ് ഉൾപ്പെടെ ) കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക്  വാങ്ങി വിജയിച്ച കേരള ഷോപ്സ് ആന്റ് കോമഴ്സ്യൽ എസ്‌ടാബ്‌ലിഷ്മെന്റ് തൊഴിലാളി ക്ഷേമ നിധി അംഗങ്ങളുടെ മക്കൾക്ക്‌ ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷയോടൊപ്പം അംഗങ്ങളുടെ ക്ഷേമനിധി ഐഡി കാർഡ്,ഇപ്പോൾ പാസായ സർട്ടിഫിക്കറ്റ് കോപ്പിയും മാർക്ക് ലിസ്റ്റുകളുടെ കോപ്പിയും എസ്‌ എസ്‌ എൽ സി സർട്ടിഫിക്കറ്റ് കോപ്പിയും,ഹാജരാക്കണം. കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോയും നൽകേണ്ടതാണ്.  ഈ സർട്ടിഫിക്കറ്റുകളുടെ എല്ലാം പകർപ്പ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത് ആയിരിക്കണം. കേരളത്തിന് പുറത്തുനിന്നുള്ള സ്ഥാപനങ്ങളിൽനിന്ന് കോഴ്സ് പൂർത്തിയാക്കിയവർ കേരളത്തിലെ സർകലാശാലകൾ നൽകുന്ന തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.അപേക്ഷകൾ 15നകം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കണം.

0 comments: