2021, ഫെബ്രുവരി 14, ഞായറാഴ്‌ച

കോളേജുകളിൽ ഒന്നാംവർഷ ബിരുദ റഗുലർ ക്ലാസ് 15 മുതൽതിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ ഒന്നാംവർഷ ബിരുദ റഗുലർ ക്ലാസ്സുകൾ 15ന് ആരംഭിക്കുന്നതാണ്. നിലവിൽ ഓൺലൈൻ ക്ലാസ്സുകൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. 27 വരെയാണ് ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഉണ്ടായിരിക്കുക. രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളുടെ റെഗുലർ ക്ലാസുകൾ മാർച്ച് ഒന്നു മുതൽ 16 വരെയും, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഇത് മാർച്ച് 17 മുതൽ 30 വരെയും നടത്തുന്നതായിരിക്കും. ഇതോടൊപ്പം പിജി വിഭാഗത്തിലെ എല്ലാ വിഷയത്തിലും റഗുലർ ക്ലാസുകൾ നടത്തും.

 ബിരുദ  വിഭാഗത്തിൽ റഗുലർ ക്ലാസ്സുകൾ ഇല്ലാത്ത ബാച്ചിലേക്ക്  ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ റഗുലർ ക്ലാസ്സുകൾ നടന്നുകൊണ്ടിരിക്കുന്ന ബിരുദ ഫൈനൽ സെമസ്റ്റർകാരുടെ  ക്ലാസുകൾ ഉടൻ പൂർത്തിയാക്കണം എന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുള്ളത്. മൂന്ന് വർഷത്തേയും ആദ്യ സെമസ്റ്റർ ക്ലാസുകൾ വ്യത്യസ്ത തീയതികളിൽ ക്രമീകരിച്ചിട്ടുണ്ട്.

0 comments: