2021, ഫെബ്രുവരി 14, ഞായറാഴ്‌ച

വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം, വിദ്യാർത്ഥികൾക്കുള്ള സന്തോഷവാർത്ത


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് 2021-22 അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം നാളെ മുതൽ വിതരണം ചെയ്തു തുടങ്ങും. അടുത്ത അധ്യയന വർഷം എന്നു തുടങ്ങും എന്ന് തീരുമാനമായില്ലെങ്കിലും  യൂണിഫോം വിതരണം നേരത്തെ പൂർത്തിയാക്കുമെന്ന് ലഭ്യമാണ് വിദ്യാഭ്യാസവകുപ്പ് കൈക്കൊള്ളുന്നത്. സർക്കാർ സ്കൂളുകളിലെ  ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും  എയ്ഡഡ് സ്കൂളിലെ ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുമാണ് കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നത്.

 സംസ്ഥാനത്താകെ 9.39 ലക്ഷത്തോളം വിദ്യാർഥികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇതിനായി കൈത്തറി വകുപ്പ് 46.50 ലക്ഷം മീറ്റർ തുണി നിർമ്മിച്ച വിതരണ കേന്ദ്രത്തിൽ എത്തിച്ചു കഴിഞ്ഞു. അർഹരായ ആളുകൾ യൂണിഫോം കൈപ്പറ്റാൻ പരമാവധി ശ്രദ്ധിക്കുക. 

0 comments: