2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

വൈവക്ക് മുഖാമുഖം ഇരിക്കരുത്, പ്രാക്ടിക്കൽ പരീക്ഷ നടത്താനുള്ള മാർഗ്ഗനിർദേശങ്ങളുമായി സി. ബി. എസ്‌. ഇ



ഡൽഹി :10,12 ക്‌ളാസുകളുടെ പ്രാക്ടിക്കൽ പരീക്ഷ നടത്താനുള്ള മാർഗ്ഗനിർദേശങ്ങൾ സി. ബി. എസ്‌. ഇ പുറത്തു വിട്ടു. മാർച്ച്‌ 1മുതൽ ജൂൺ 11 വരെയാണ് പ്രാക്ടിക്കൽ പരീക്ഷ നടക്കുക. സി. ബി. എസ്‌. ഇ യുടെ പ്രാക്ടിക്കൽ  എക്സാമിന്  സി.ബി.എസ്.ഇ നിയോഗിക്കുന്ന എക്‌സ്റ്റേണല്‍ എക്‌സാമിനറും സ്‌കൂളില്‍ നിന്നുള്ള ഇന്റേണല്‍ എക്‌സാമിനറുമുണ്ടായിരിക്കുന്നതാണ്. കോവിഡ് സാഹചര്യം പരിഗണിച്ച്  പ്രാക്ടിക്കൽ പരീക്ഷയ്ക്ക് എത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് വീണ്ടും അവസരം നൽകുന്നതായിരിക്കും. പല നിർദ്ദേശങ്ങളും  വിദ്യാർഥികൾക്കു വേണ്ടിയും സ്കൂളുകൾക്കും നിലവിൽ വന്നിട്ടുണ്ട്. ആ നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.

 നിർദ്ദേശങ്ങൾ

പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സി.ബി.എസ്.ഇയുടെ റീജിയനല്‍ ഓഫീസുമായി ബന്ധപ്പെടണം.
സ്‌കൂളുകളുടെ ഇഷ്ടപ്രകാരം ഇന്റേണല്‍ എക്‌സാമിനെറെ മാത്രം വെച്ച്‌ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താൻ കഴിയുന്നതല്ല.പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്കുകള്‍ സ്‌കൂളുകള്‍ ആപ്പില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട് . ഇതിന് പുറമെ ജിയോ ടാഗോടുകൂടിയ ഗ്രൂപ്പ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. പരീക്ഷയ്‌ക്കെത്താത്ത വിദ്യാര്‍ത്ഥികളുടേതടക്കമുള്ള മാര്‍ക്കുകള്‍ മാര്‍ച്ച്‌ 1നും ജൂണ്‍ 11 നും ഇടയില്‍ അപ്ലോഡ് ചെയ്യണം.
ഓരോ ബാച്ച്‌ പ്രാക്ടിക്കല്‍ പരീക്ഷ കഴിയുമ്പോഴും ലാബുകള്‍ സാനിറ്റൈസ് ചെയ്യുക. ഇതിനായി 1 ശതമാനം സോഡിയം ഹൈപ്പോക്ലോറൈഡ് അടങ്ങിയ ലായിനി ഉപയോഗിക്കണം. ലാബുകളില്‍ ഹാന്റ് സാനിറ്റൈസറുണ്ടായിരിക്കണം.
വിദ്യാര്‍ത്ഥികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. സ്വന്തമായി സാനിറ്റൈസർ , മാസ്‌ക്, വാട്ടര്‍ ബോട്ടില്‍ എന്നിവ കരുതുക.
 സാമൂഹിക അകലം പാലിക്കാൻ വേണ്ടി  25 വിദ്യാര്‍ത്ഥികളടങ്ങുന്ന ബാച്ചിനെ രണ്ടായി തിരിക്കും. പരീക്ഷ  കഴിഞ്ഞയുടന്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പരിസരം വിടണം.
ലാബിലെ എക്‌സോസ്റ്റ് ഫാന്‍ സ്വിച്ച്‌ ഓണ്‍ ചെയ്തിരിക്കണം. വാതിലുകളും ജനാലകളും പരീക്ഷ നടക്കുന്ന സമയം തുറന്നിട്ടിരിക്കുകയും വേണം.
വൈവ നടക്കുന്ന സമയം വിദ്യാര്‍ത്ഥിയും എക്‌സാമിനറും മുഖാമുഖം ഇരിക്കാന്‍ പാടില്ല.

0 comments: