2021, ഫെബ്രുവരി 14, ഞായറാഴ്‌ച

നാളെ മുതൽ രാജ്യവ്യാപകമായി ഫാസ് ടാഗ് നിർബന്ധമാകുന്നു



ന്യൂഡൽഹി :നാളെ മുതൽ രാജ്യ വ്യാപകമായി ഫാസ്ടാഗ് നിർബന്ധമാക്കുന്നു. ടോൾ പിരിവിനായുള്ള ഇലക്ട്രോണിക് ചിപ്പ് സംവിധാനമാണ് ഫാസ്ടാഗ്.രാജ്യത്തെ ദേശീയ പാതകളിലെത്തുന്ന വാഹനങ്ങളിൽ നാളെ മുതൽ ഇത് നിർബന്ധമാക്കുന്നതാണ്.ഇതിനോടകം തന്നെ ദേശീയ പാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80%വും ഫാസ് ടാഗ് വഴിയാണ്.80% ഉള്ളത് 100% ശതമാനം  ആക്കി ഉയർത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഫാസ്ടാഗിന്റെ ലൈനിൽ ടാഗില്ലാതെ വാഹങ്ങൾ എത്തിയാൽ ഇരട്ടി തുക ടോളായി ഈടാകുന്നതായിരിക്കും. മുമ്പ് പല തവണ പ്രഖ്യാപിച്ച ശേഷം ഫാസ്ടാഗ് കരസ്ഥമാക്കാൻ സമയം ദീർഗിപ്പിച് നൽകുകയാരുന്നു.

ടോൾ പിരിവ് 100%വും ഫാസ് ടാഗ് വഴിയാക്കാനും പണം നേരിട്ട് നൽകുന്നത്  പൂർണമായി ഒഴിവാക്കുന്നതിനുള്ള സംവിധാനത്തിലേക്ക് ആകും ഇതോടെ രാജ്യത്തെ ടോൾ പാസുകൾ നാളെ മുതൽ മാറുക. ഫാസ്ടാഗ് നിർബന്ധമാക്കുന്നതോടെ ടോൾ പ്ലാസ കളിൽ ഒരു ലൈനിലൂടെ മാത്രമേ പണംനൽകി കടന്ന് പോകാൻ സാധിക്കുകയുള്ളൂ.

0 comments: