2021, ഫെബ്രുവരി 14, ഞായറാഴ്‌ച

ഇൻഷുറൻസ് മുതൽ ഹെൽമെറ്റ്‌ വരെ;ഗതാഗതക്കുറ്റങ്ങൾ പിടികൂടാൻ നിർമിതബുദ്ധി



തിരുവനന്തപുരം :സിഗ്നൽ ലംഘനവും അമിതാവേഗതയും കണ്ടെത്താൻ ഉള്ള ക്യാമറ കണ്ണുകൾ ഇനി പഴങ്കഥ.പു​ക​പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത​തു​ മു​ത​ല്‍ സീ​റ്റ്​ ​ബെ​ല്‍​റ്റ്​ ധ​രി​ക്കാ​ത്ത​തു വ​രെ​യു​ള്ള ഗ​താ​ഗ​ത​ക്കു​റ്റ​ങ്ങ​ള്‍ പി​ടി​കൂ​ടാ​ന്‍ നി​ര്‍​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോടെ ​ഉള്ള ന്യൂ​ജ​ന്‍ എ​ന്‍​ഫോ​ഴ്​​മെന്‍റ്​​ സം​വി​ധാ​നം നി​ര​ത്തു​ക​ളി​ലേ​ക്ക്. 720 കേ​ന്ദ്ര​ങ്ങ​ളി​ലായാ​ണ്​ ഇ​വ സ്ഥാ​പി​ക്കു​ന്ന​ത്. നി​ല​വി​ല്‍ കാ​മ​റ​ക​ളും ഇ​​ന്റർ സെ​പ്​​റ്റ​ര്‍ വാ​ഹ​ന​ങ്ങ​ളു​മാ​ണ്​ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​നു​ള്ള​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​മി​ല്ലാ​തെ തന്നെ ഗ​താ​ഗ​ത ലം​ഘ​ന​ങ്ങ​ളെ​ല്ലാം പി​ടി​കൂ​ടി ക​​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ എ​ത്തി​ക്കും ​എന്ന​താ​ണ്​ ​ഓട്ടോമാറ്റിക് ​ ന​മ്പ​ര്‍ പ്ലേ​റ്റ്​ റെ​ക​ഗ്​​നി​ഷ​ന്‍ (എ.​എ​ന്‍.​പി.​ആ​ര്‍) സൗ​ക​ര്യ​ത്തോ​ടും നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​മു​ള്ള ട്രാ​ഫി​ക്​ എ​ന്‍​ഫോ​ഴ്​​സ്​​മെന്റ് ​ സം​വി​ധാ​ന​ത്തി​ന്റെ  പ്രത്യേ​ക​ത.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം നിലവിൽ വരുന്നത്.ഹെ​ല്‍​മ​റ്റ്​ ധ​രി​ക്കാ​തെ​യു​ള്ള യാ​ത്ര, ബൈ​ക്കു​ക​ളി​ല്‍ മൂ​ന്നു​പേ​രു​ടെ സ​ഞ്ചാ​രം, നി​യ​മ​ലം​ഘി​ച്ചു​ള്ള പാ​ര്‍​ക്കി​ങ്, വ​ണ്‍​വേ തെ​റ്റി​ക്ക​ല്‍, മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഡ്രൈ​വി​ങ്, അ​മി​ത​വേ​ഗം എ​ന്നി​വ​യെ​ല്ലാം ഈ സംവിധാനം സ്വ​യം തി​രി​ച്ച​റി​യും. മെ​ഷീ​ന്‍ ലേണി​ങ്​ സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ്​ കു​റ്റ​ങ്ങ​ള്‍ ഏ​തെ​ല്ലാ​മെ​ന്ന​തും സ്വ​ഭാ​വ​വും ഓണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തെ പ​ഠി​പ്പി​ച്ച​തെ​ന്ന്​ ​ജോയ്ന്റ് ​ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ ക​മീ​ഷ​ണ​ര്‍ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. ഹെ​ല്‍​മ​റ്റി​ല്ലാ​ത്ത​വ​രെ കണ്ടെ​ത്തു​ന്ന​തി​നും ​പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്‌.

 വാഹനങ്ങളുടെ എല്ലാം വിവരങ്ങൾ അടങ്ങുന്ന കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ വാഹൻ പോർട്ടലിന്റെ വിവരശേഖരണവും ആയി (ഡാറ്റാബേസ്) പുതിയ ഓൺലൈൻ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നൈസേഷൻ   സംവിധാനം വഴി വാഹനത്തിന്റെ പെർമിറ്റ്, പുക പരിശോധന  സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് അടക്കം രേഖകൾ ഉദ്യോഗസ്ഥരില്ലാതെ ഈ സംവിധാനം സ്വയം പരിശോധിക്കുന്നതാണ്.

 പ്രവർത്തനരീതി

 നിരവധി ഡിജിറ്റൽ സംവിധാനങ്ങൾ അടങ്ങുന്ന ഓൺലൈൻ ശൃംഖലയാണ് ന്യൂജൻ ട്രാഫിക് എംഫോഴ്സ്മെന്റ് സിസ്റ്റം. ക്യാമറകളാണ് റോഡുകളിൽ സ്ഥാപിക്കുക. മാസ്റ്റർ കൺട്രോൾ റൂമിന് പുറമേ 14 ജില്ലകൾക്കും പ്രത്യേകം കൺട്രോൾ റൂമുകൾ ഉണ്ടായിരിക്കുന്നതായിരിക്കും. ക്യാമറകൾ പിടികൂടുന്ന നിയമലംഘനങ്ങൾ മാസ്റ്റർ കൺട്രോൾ റൂമിൽ എത്തുകയും വാഹൻസോഫ്റ്റ്‌വെയറിലെ വിവരങ്ങളിൽ നിന്ന് വാഹന ഉടമയുടെ വിവരങ്ങൾ അടക്കം ജില്ലാ കൺട്രോൾ റൂമിലേക്ക് കൈമാറുകയും ചെയ്യും.

0 comments: