2021, ഫെബ്രുവരി 9, ചൊവ്വാഴ്ച

ഇരുട്ടടിയായി ഇന്ധനവില വർധന, സംസ്ഥാനത്ത് 90 കടന്ന് പെട്രോൾ വില തിരുവനന്തപുരം/ കൊച്ചി: സർവ്വകാല റെക്കോർഡുകൾ തകർത്തുകൊണ്ട് ഇന്ധന വില റെക്കോർഡിലേക്ക്. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു കുതിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് 35 പൈസയാണ് പെട്രോളിന് വർദ്ധിച്ചത്. ഡീസലിന് 37 പൈസയും കൂട്ടി. അടിക്കടിയുള്ള ഇന്ധനവില വർദ്ദനവ് ജനങ്ങളെ കഷ്ടത്തിൽ ആക്കുകയാണ്. ലോക് ഡൗണിനു ശേഷമുള്ള എട്ടുമാസത്തിനിടെ പെട്രോളിനും ഡീസലിനും ആയി വർധിച്ചത് 16 രൂപ വീതമാണ്.

കൊച്ചി നഗരത്തില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ് വില. എന്നാൽ തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് വില. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ വിലവർധനവാണ് ഇത്. കുതിച്ചുയർന്ന ഇന്ധനവില ആവശ്യ സാധനങ്ങളുടെയും വില വർധനയ്ക്കും ഇടയാക്കിയിട്ടുണ്ട്.

0 comments: