2021, ഫെബ്രുവരി 8, തിങ്കളാഴ്‌ച

പരീക്ഷയെ ഇനി പേടിക്കേണ്ട, സുധൈര്യം നിങ്ങൾക്കൊപ്പംപാലക്കാട്‌ :പരീക്ഷ പേടി ഒഴിവാക്കാൻ സുധൈര്യത്തിലേക്ക് ഇനി നിങ്ങൾക്ക് ധൈര്യത്തോടെ വിളിക്കാം. പരീക്ഷ സംബന്ധിച്ച ആശങ്കകൾ, അനാവശ്യ പഠന ഭയം,, ഉറക്കക്കുറവ്, മറ്റ് ശാരീരിക അസ്വസ്ഥകൾ, എന്നിവയാൽ പഠനത്തിൽ ശ്രന്ദ്ധ കൊടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ ഭാരതീയ ചികിത്സാ വകുപ്പിന്റെ സുധൈര്യത്തിലേക്ക് വിളിക്കാം എന്ന് മെഡിക്കൽ ഓഫിസർ (ആയുർവേദം) അറിയിച്ചു.എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 6.30 വരെ ജില്ലയിലെ പ്രശസ്തരായ 5 ആയുർവേദ മനഃശാസ്ത്ര വിദഗ്ദർ നിർദേശങ്ങളും കൗൺസിലിംഗും സൗജന്യമായി നൽകുന്നതാണ്.


വിളിക്കേണ്ട നമ്പറുകൾ

ഡോ.നിഖില ചന്ദ്രന്‍ – 9249819279

ഡോ.ജയന്തി വിജയന്‍– 9447845230

ഡോ.ഷമീന ജസീല്‍ – 8606346884

ഡോ.മുഹമ്മദ് അനീസ്.പി – 9496361837

ഡോ.ഫസാനത്ത് അറബി – 9497466150

0 comments: