2021, ഫെബ്രുവരി 21, ഞായറാഴ്‌ച

ഈ വർഷത്തെ അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാവുന്ന തീയതി പ്രഖ്യാപിച്ചു



ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് മാർച്ച് 10ന് ലഭ്യമാകും.പരീക്ഷാഭവൻ വെബ്സൈറ്റിലൂടെ ഇത് ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റായ keralapareekshabhavan.in ൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാം.സ്കൂൾ അധികൃതർ അഡ്മിറ്റ് കാർഡ് വന്നയുടൻ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. വിദ്യാർത്ഥികൾ സ്കൂളുകളിൽ നേരിട്ടെത്തി അഡ്മിറ്റ് കാർഡ് കൈപ്പട്ടേണ്ടതാണ്.മാർച്ച് 16ന്  ആണ് അഡ്മിറ്റ് കാർഡ് കൈപ്പറ്റേണ്ട അവസാന തീയതി.

മാർച്ച് 17 മുതൽ മാർച്ച് 30 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്. സ്കൂൾ അധികൃതർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ വേണ്ടി ആദ്യം പരീക്ഷാ ഭവന്റെ keralapareekshabhavan.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ Kerala SSLC admit card 2021 ലിങ്ക് കാണാം അതിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ വിവരങ്ങൾ നൽകേണ്ട സ്ഥലത്ത് അത് എന്റർ ചെയ്യാം. തുടർന്ന് submit ബട്ടൺ ക്ലിക്ക് ചെയ്യുക.അഡ്മിറ്റ് കാർഡ് സ്‌ക്രീനിൽ കാണാൻ കഴിയും. അത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.

0 comments: