2021, ഫെബ്രുവരി 21, ഞായറാഴ്‌ച

ഭിന്നശേഷിക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചുസർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്ററിന്റെ നിയന്ത്രണത്തിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ പത്താം ക്ലാസ് പാസായ ഭിന്നശേഷിക്കാർക്ക്  സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾ ആരംഭിക്കുന്നു. ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ആട്ടോമേഷൻ, കമ്പ്യൂട്ടർ ഫണ്ടമെന്റൽസ്, എം.എസ്. ഓഫീസ് ആന്റ് ഇന്റർനെറ്റ്, ഫോട്ടോഷോപ്പ്, വെബ് ഡിസൈനിംഗ്, എംപ്ലോയ്‌മെന്റ് കോച്ചിംഗ് തുടങ്ങിയ കോഴ്സുകൾ ആണ് ആരംഭിക്കുന്നത്.ഫെബ്രുവരി 23ന് മുൻപ് അപേക്ഷ സമർപ്പിക്കണം.അപേക്ഷാ ഫോം ഡിസബിലിറ്റി സ്റ്റഡീസ് ഓഫീസിലും ceds.kerala.gov.in എന്ന വെബ്സൈറ്റിലും  ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപെടാവുന്നതാണ്.

ഫോൺ: 0471-2345627

0 comments: