2021, ഫെബ്രുവരി 9, ചൊവ്വാഴ്ച

പ്രായപൂർത്തിയാകാത്തവരുടെ വിവാഹം സർക്കാരിനെ അറിയിക്കുന്നവർക്ക് പാരിതോഷികംകൊച്ചി : പ്രായപൂർത്തിയാവാത്തവരുടെ വിവാഹം സർക്കാറിനെ അറിയിക്കുന്നവർക്ക് 2500 രൂപ പാരിതോഷികം. സാമൂഹ്യനീതി വകുപ്പിന്റെതാണ് പുതിയ തീരുമാനം. വനിതാ-ശിശുക്ഷേമ വകുപ്പിനാണ് ഇതിന്റെ ചുമതല. രാജ്യത്ത് നിലവിൽ പെൺകുട്ടിക്ക് 18 ഉം ആൺകുട്ടിക്ക് 21ഉം വയസ്സാണ് വിവാഹപ്രായം. പെൺകുട്ടിയുടെ വിവാഹപ്രായം  ഉയർത്തുന്നതിന് കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 പ്രായപൂർത്തിയാകാത്തവരുടെ വിവാഹം കാര്യം അറിയിക്കുന്നു ഇൻഫോർമർമാരുടെ വിവരങ്ങൾ പുറത്തുവിടുന്നതല്ല. ഈ സാമ്പത്തിക വർഷം മുതലാണ് പ്രതിഫലം നൽകാനുള്ള ഫണ്ട് ആരംഭിക്കുന്നത്. ഇത്തരം ആവശ്യങ്ങൾക്ക് നൽകാൻ 5 ലക്ഷം രൂപ മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. വരും വർഷത്തിൽ ഇതിനായി ഫണ്ട് സൂക്ഷിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി.

0 comments: