2021, ഫെബ്രുവരി 9, ചൊവ്വാഴ്ച

മാർച്ച് 15 16 തീയതികളിൽ ബാങ്ക് പണിമുടക്ക് ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെ പ്രതികരിച്ചുകൊണ്ട്  സമരത്തിന് ആഹ്വാനം ചെയ്ത ബാങ്ക് യൂണിയനുകൾ. മാർച്ച് 15 16 തീയതികളിൽ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു എഫ് ബി യു ) അറിയിച്ചു. ഇന്നലെ ഉണ്ടായ യോഗത്തിലാണ് ഇതു സംബന്ധിച്ച ചർച്ച ഉണ്ടായത്. ഹൈദരാബാദിൽ 9 ബാങ്ക് യൂണിയനുകൾ സംയുക്തമായി ചേർന്ന് യോഗത്തിലാണ് തീരുമാനം ഉടലെടുത്തത്.

 കഴിഞ്ഞ ആഴ്ച നടന്ന കേന്ദ്രബജറ്റിൽ പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിക്കും എന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.ഐഡിബിഐ ബാങ്കിനെയും രണ്ടു പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. ഇതിൽ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാർ സമരത്തിന് ആഹ്വാനം ചെയ്തത്.

 കൂടുതൽ സമര പരിപാടിയിലേക്ക് നീങ്ങുന്നതിന് മുമ്പ് 19ന് സംസ്ഥാന തലസ്ഥാനങ്ങളിൽ ധർണ സംഘടിപ്പിക്കും.കൂടുതല്‍ സമരപരിപാടികളിലേയ്ക്ക് നീങ്ങുന്നത് സംബന്ധിച്ച്‌ തുടര്‍ന്ന് തീരുമാനിക്കുമെന്നും യുഎഫ്‌ബിയു കണ്‍വീനര്‍ അറിയിച്ചു. 

0 comments: