2021, മാർച്ച് 11, വ്യാഴാഴ്‌ച

1000 രൂപ ക്യാഷ് ബാക്ക്; പെ ടീ എമ്മിന്റെ പുതിയ ഓഫർ-Paytm User New Offer 2021-1000 Cash Back For Mobile Recharge



ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് ആയ പേ ടി എം മൊബൈൽ റീചാർജുകൾക്കും  ബിൽ പേയ്മെൻ്റുകൾക്കും മികച്ച ക്യാഷ്ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു.'3 പെ 300' എന്ന ഓഫറാണ് പുതിയ ഉപഭോക്താക്കൾക്ക് ലഭിക്കുക.ഇതനുസരിച്ച് 1000രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.ആദ്യ 3 റീച്ചാർജുകളിൽ 100 രൂപയും നിലവിലുള്ള ഉപയോക്താക്കൾക്ക് 1000 രൂപ വരെ റിവാർഡും ലഭിക്കും.

ജിയോ, വി, എയർടെൽ,ബി എസ് എൻ എൽ, എം ടി എൻ എൽ,എന്നിവയുടെ പോസ്റ്റ് പെയ്ഡ് സേവനങ്ങൾക്കും  എല്ലാ പ്രി പെയിട് റിച്ചാർജുകൾക്കും ബിൽ പേയ്മെൻ്റുകൾക്കും ഈ ഓഫർ ബാധകമാണ്.ഇതിന് പുറമെ റിവാർഡ് ലഭിക്കുന്നതിന് കമ്പനിയുടെ റഫറൽ പ്രാെഗ്രാമിലും പങ്കെടുക്കാം. ഇതിലൂടെ അധിക ക്യാഷ് ബാക്ക് നേടാനാകും. മറ്റുള്ളവരെ റെഫർ ചെയ്താൽ റെഫർ ചെയ്യുന്നവർക്കും റെഫർ  ചെയ്യപ്പെടുന്നവർക്കും റിച്ചാർജുകൾക്ക് 100 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും.

പേ ടി എം ഉപഭാേക്താക്കൾക്ക് കൂടുതൽ സൗകര്യത്തിന് വേണ്ടി 3 ക്ലിക്കിൽ റിച്ചാർജ് ചെയ്യാനുള്ള സൗകര്യവും പേ ടി എം ഒരുക്കിയിരുന്നു. മറ്റ് പ്ലാറ്റ് ഫാേമുകളിൽ നിന്ന് വ്യത്യസ്തതമായി പേ ടി എം യു പി എെ,പേ ടി എം വാലറ്റ്, ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് എന്നിവയിൽ നിന്നും ഉപയോക്തക്കൾക്ക് ഇഷ്ടമുള്ള പേയ്മെൻ്റ് മാേഡ് തിരഞ്ഞെടുക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. ഉപയോക്താക്കളുടെ പ്ലാനിന്റെ കാലാവധി തീരാനാകുമ്പാേൾ പേ ടി എം നോട്ടിഫികേഷൻ അയക്കാറുണ്ട്.

മൊബൈൽ റിച്ചാർജുകളും ബിൽ പേയ്മെൻ്റുകളും ആളുകളുടെ ആവർത്തിച്ചുള്ള ചിലവുകളിൽ ഒന്നാണെന്നും ഇത് ലാഭകരമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പേ ടി എം വെൈസ് പ്രസിഡൻ്റ് നരേന്ദ്ര യാദവ് പറഞ്ഞു.കഴിഞ്ഞ 6 മാസങ്ങളിൽ ആയി ഉപഭോക്താക്കളുടെ എണ്ണത്തിൽ അതിവേഗ വളർച്ച കൈ വരിച്ചതായും യാദവ് കൂട്ടിച്ചേർത്തു.കൂടുതൽ ഉപയാേക്താക്കളിലേക്ക് എത്തി ചേരുകയും നിലവിലുള്ളവരിൽ നിന്ന് ഇടപാടുകൾ വർധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.


0 comments: