2021, മാർച്ച് 11, വ്യാഴാഴ്‌ച

വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ഇനി പരീക്ഷ എഴുതണം


 

റിയാദ്:വിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവർക്കുള്ള പ്രൊഫഷണൽ ടെസ്റ്റ് പ്രോഗ്രാമിന് സൗദി അറേബ്യയിൽ തുടക്കമായി. യോഗ്യതയും തൊഴിൽ നൈപുണ്യമുള്ളവരെയും രാജ്യത്ത് റിക്രൂട്ട് ചെയ്ത് ബാക്കിയുള്ളവരെ ഒഴിവാക്കുന്നതി നും വേണ്ടിയാണ് നടപടി.

വിദേശ മന്ത്രാലയം,സാങ്കേതിക വിദ്യാഭ്യാസ-തൊഴിൽ പരിശീലന കോർപ്പറേഷൻ എന്നിവയുമായി സഹകരിച്ച് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ഈ പരീക്ഷ ലക്ഷ്യമിടുന്നത് തൊഴിൽ രംഗത്തെ ഗുണനിലവാരം ഉറപ്പ് വരുത്തുകയാണ്.

ഏതു ജോലിക്കായാണോ രാജ്യത്ത് വരുന്നത് ആ മേഖലയിലെ പ്രാവീണ്യം തെളിയിക്കുന്നതിന് വേണ്ടി തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ ഉണ്ടാകും.ജോലിക്ക് വേണ്ടിയുള്ള അടിസ്ഥാന നൈപുണ്യം ഉണ്ടെന്ന് ഇതിലൂടെ ഉറപ്പ് വരുത്തും.


രണ്ടു തലങ്ങളിലായാണ് പരീക്ഷ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

  • .പുതിയതായി രാജ്യത്തേക്ക് വരുന്ന പ്രോഷഫണലുകൾക്കു അവരുടെ നാട്ടിൽ തന്നെ പരീക്ഷ നടത്തി യോഗ്യത ഉറപ്പാക്കുന്നതാണ് ആദ്യ തലം.ഇതിന് വേണ്ടി അന്താരാഷ്ട്ര  പരീക്ഷാ ഏജൻസികൾ വഴി സംവിധാനം ഉണ്ടാക്കും.
  • നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടിയാണ് രണ്ടാമത്തെ തലം.അംഗീകൃത പ്രാദേശിക പരീക്ഷ കേന്ദ്രങ്ങളുമായി സഹകരിച്ചായിരിക്കും ഇത് നടത്തുക.

രാജ്യത്തുള്ള എല്ലാ പ്രോഫഷണൽ തൊഴിലാളികളെയും പരീക്ഷക്ക് വിധേയമാക്കണമെന്ന് എല്ലാ സ്ഥാപനങ്ങളാേടും മന്ത്രാലയം അറിയിച്ചു.

വരുന്ന ജൂലായ് മുതൽ പ്രോഫഷനൽ പരീക്ഷ രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും നിർബന്ധമാക്കും

വിദേശത്ത് നിന്ന് എത്തുന്നവരുടെ വിസ സ്റ്റാമ്പിങ്ങ് പരീക്ഷയുമായി ബന്ധപ്പെടുത്തും.ഇത് നടപ്പാകുന്നതാേടെ  യോഗ്യതാ പരീക്ഷക്ക് വിജയിക്കുന്നവർക്ക് മാത്രമേ രാജ്യത്ത് ജോലിക്ക് എത്താനാകൂ.പരീക്ഷ നടത്താൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളോട്‌ https://svp.qiwa.sa എന്ന വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

0 comments: