2021, മാർച്ച് 12, വെള്ളിയാഴ്‌ച

യൂട്യൂബും ഇനി നികുതിയുടെ പരിധിക്കുള്ളിൽ :


യൂട്യൂബ് വരുമാനത്തിന് നികുതി ഏർപ്പെടുത്താൻ ഗൂഗിൾ കമ്പനി യൂട്യൂബർ മാരോട് നിർദ്ദേശിച്ചു.യു. എസ് ഒഴികെ ഉള്ള രാജ്യക്കാർക്ക് ആണ് തുടക്കത്തിൽ ഇത് ബാധകമാവുക. ആയിരക്കണക്കിന് യുട്യൂബ് ചാനലുകലാണ് ദിനംപ്രതി ഉണ്ടായികൊണ്ടിരിക്കുന്നത്. വ്യൂവെഴ്സിന്റെ  എണ്ണത്തിന് ആനുപാതികമായിരിക്കും നികുതി ഈടാക്കുക.

നികുതി തുടരുന്നതിനെ കുറിച്ച് പുനർചിന്ത നടത്തുവാനും വിവരങ്ങൾ ശേഖരിക്കുവാനും ഗൂഗിൾ കമ്പനിക്ക് അധികാരം ഉണ്ട്.2021 ജൂൺ മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് യൂട്യൂബർ മാർക്ക് ഗൂഗിൾ ഉടമസ്ഥതയിലുള്ള കമ്പനി മെയിൽ അയച്ചിട്ടുണ്ട്. യൂട്യൂബർമാരോട്  അവരുടെ നികുതി വിവരങ്ങൾ അവരുടെ ആഡ് സെൻസ് അക്കൗണ്ടിൽ മെയ് 31 അകം ഉൾപ്പെടുത്തണമെന്നാണ് നിർദ്ദേശം.

കൃത്യസമയത്തിനകം വിവരങ്ങൾ നൽകിയില്ലെങ്കിൽ ലോകത്തുള്ള യൂട്യൂബർ മാരുടെ മൊത്തം വരുമാനത്തിന്റെ  24 ശതമാനം വരെ കുറക്കേണ്ടി വരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ 30 ശതമാനം വരെ നികുതി ഉയർന്നേക്കാം. പല രാജ്യങ്ങളിലും പല നിരക്കിലാണ് നികുതി ഏർപ്പെടുത്തുന്നത്. ഇത്രയധികം നികുതി ഏർപ്പെടുത്തുന്നതിനെതിരെ യൂട്യൂബർ മാർ രംഗത്ത് എത്തിയിട്ടുണ്ട്.

0 comments: