2021, മാർച്ച് 9, ചൊവ്വാഴ്ച

റിസർവ് ബാങ്കിൽഓഫീസ് അറ്റൻഡ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു : 841 ഒഴിവുകൾ.റിസർവ് ബാങ്ക് ഓഫിസ് അറ്റൻഡ് ഒഴിവുകളിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ശാഖകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ ഉള്ള യോഗ്യത പത്താം ക്ലാസ് ആണ്. തലസ്ഥാനത്ത്റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 26 ഒഴിവുകൾ അടക്കം 841 ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.  ഓൺലൈൻ പരീക്ഷയുടെയും ഭാഷപരിജ്ഞന പരീക്ഷയുടെയും അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. പരീക്ഷ ഏപ്രിൽ 9, 10 എന്നീ ദിവസങ്ങളിൽ ആണ് നിശ്ചയിച്ചിട്ടുള്ളത് .


 അപേക്ഷിക്കാൻ ഉള്ള യോഗ്യതകൾ 


 10 ക്ലാസ്  ആണ്  അടിസ്ഥാന യോഗ്യത. ബിരുദമോ ഉയർന്ന യോഗ്യതകളോ  2020 ഫെബുവരി 1നു മുമ്പ് നേടി എടുക്കരുത്. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

 അപേക്ഷകന്റെ പ്രായ പരിധി


 18-25  / 1996  ഫെബുവരി 2 നും - 2003 ഫെബുരി 1 നും ഇടയിൽ ഉള്ളവർ ആയിരിക്കണം.ഒ.ബി.സി ക്കാർക്ക് 3 വർഷത്തെയും എസ്.സി, എസ്.ടി ക്കാർക്ക്  5 വർഷത്തെയും വയസ്സിളവുണ്ട്.  വിമുക്ത ഭടന്മാർക്ക്  അവർ നയിച്ച സർവീസ് കാലയളവും അധികമായി 3 വർഷവും ഇളവായി ലഭിക്കും. ( കുറഞ്ഞത് 50 വയസ്സ് ).  വിധവകൾ / വിവാഹ മോചനക്കാർക്ക് 10 വർഷത്തെ ഇളവുണ്ട്.  ഭിന്നശേഷിക്കാർക്ക് സമുദായത്തിന്റ അടിസ്ഥാനത്തിൽ 10 മുതൽ 15 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.

 പരീക്ഷ മാനദണ്ഡങ്ങൾ :   


ഓൺലൈൻ ആയിട്ടാണ് പരീക്ഷ നടക്കുന്നത്. 120 ഒബ്ജെക്റ്റീവ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു ചോദ്യത്തിന് 1 മാർക്ക്‌ എന്ന രീതിയാണ്. 30 ചോദ്യങ്ങൾ ജനറൽ ഇംഗ്ലീഷ്, ജനറൽ അവയറനസ്, ന്യൂമറിക്കൽ എബിലിറ്റി എന്നീ ഭാഗങ്ങളിൽ നിന്നാണ്. ഉത്തരം തെറ്റായാൽ നാലിൽ ഒന്ന് മാർക്ക്‌ നഷ്ടപ്പെടും. ഓൺലൈൻ പരീക്ഷ വിജയികളാണ് ഭാഷ പരിജ്ഞാന പരീക്ഷ എഴുതേണ്ടത്. അപേക്ഷിക്കുന്ന സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷയിൽ ഉള്ള അറിവാണ് ഭാഷ പരിജ്ഞാനത്തിന്റെ മാനദണ്ഡം. കൂടെ രേഖയും ആരോഗ്യ ക്ഷമതയും പരിശോധിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം :  


www.rbi.org.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് വേണ്ടിയും ഇ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അപേക്ഷ ഫീസ് 450 രൂപ. എസ്.സി,എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്ത ഭാടന്മാർ എന്നിവർക്ക് 50 രൂപ മതി. അപേക്ഷകർ ഏത് സംസ്ഥാനത്തിന്റെ ശാഖ യിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമാക്കണം.

0 comments: