2021, മാർച്ച് 10, ബുധനാഴ്‌ച

റേഷൻ വിതരണ വിവരങ്ങൾ ഇനി വിരൽ തുമ്പിൽ:



കേരളത്തിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും ഇനി വീട്ടിലിരുന്ന് തങ്ങൾക്കുള്ള റേഷൻ വിഹിതം മനസ്സിലാക്കാം.ഓരോ മാസവും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന റേഷൻ കൃത്യമായി അറിയാൻ കഴിയും. ഇതിന്റെ ഭാഗമായി ' എന്റെ റേഷൻ കാർഡ് '  എന്ന അപ്ലിക്കേഷൻ ഒരുക്കിയിരിക്കുകയാണ് സർക്കാർ.

സംസ്ഥാന സർക്കാർ ഓദ്യോഗികമായി ഒരുക്കിയിരിക്കുന്ന ഇ അപ്ലിക്കേഷനിൽ റേഷൻ കാർഡ് നമ്പർ രജിസ്റ്റർ ചെയ്തവർക്കാണ് ഇ സേവനം ലഭ്യമാവുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓരോ റേഷൻ കാർഡ് ഉടമകൾക്കും അവർക്ക് ലഭിക്കുന്ന റേഷൻ വിഹിതം മൊബൈലിലേക്ക് മെസ്സേജ് ആയി ലഭിക്കുമെന്ന് കേരള ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു.നിലവിൽ ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ ലിങ്ക് ചെയ്താൽ മാത്രമേ റേഷൻ വിഹിതം എസ്.എം.എസ് ആയിട്ട് ലഭ്യമാവൂ.

0 comments: