2021, മാർച്ച് 10, ബുധനാഴ്‌ച

ടെൻഷൻ വേണ്ട:; നിങ്ങളുടെ ഐ ഫോൺ നഷ്ടപ്പെട്ടാലും മോഷണം പോയാലും കണ്ട് പിടിക്കാൻ ഫോണിൽ തന്നെ വഴിയുണ്ട് ഇനി നിങ്ങളുടെ ഐ ഫോൺ നഷ്ടപ്പെട്ടാൽ ഐ ഫോണിലെ തന്നെ ഫൈൻഡ് മൈ ആപ്പ് ഓപ്പൺ ആക്കിയിട്ടാൽ മതി.ഇത് വഴി നിങ്ങളുടെ ഫോൺ നിങ്ങൾക്ക് ട്രാക്ക് ചെയ്യാൻ കഴിയും. ഫോൺ നഷ്ടപ്പെടുകയോ മാേഷ്ടിക്കപ്പെടുകയാേ ചെയ്താൽ ഈ ആപ്പ് വഴി കണ്ടു പിടിക്കാം.

നിങ്ങളുടെ കയ്യിൽ ഒന്നിൽ കൂടുതൽ ആപ്പിൾ ഉപകരണങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുടെയാേ ബന്ധുക്കളുടെയാേ കയ്യിൽ ആപ്പിൾ ഉപകരണങ്ങൾ ഉണ്ടെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ ഫാേൺ ട്രാക്ക് ചെയ്യാൻ സാധിക്കും.


നിങ്ങളുടെ ഐ ഫാേണിലെ ലാെക്കേഷൻ സേവനങ്ങൾ ലഭ്യമാകുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം

1. സെറ്റിങ്ങ്സ് ആപ്പിൽ നിന്ന് Privacy എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

2. Location Service തിരഞ്ഞെടുക്കുക.

3. Location Service പേജിലെ ഓൺ ബട്ടനിൽ സ്വെെപ് ചെയ്യുക.

4.പേജിന്റെ ചുവടെ കാണുന്ന ലിസ്റ്റിലെ ആപ്ലിക്കേഷനുകളുടെ അനുമതി നിയന്ത്രിച്ചു കൊണ്ട് ലോക്കേഷൻ സേവനങ്ങൾ പ്രവർത്തിക്കേണ്ട രീതി നിങ്ങൾക്ക് തിരഞ്ഞെടുക്കാം.നിങ്ങളുടെ ലൊക്കേഷൻ കാണാനുള്ള അനുമതിയും നൽകേണ്ടത് ഇവിടെയാണ്.


നിങ്ങളുടെ ഐ ഫോണിന്റെ ലോക്കേഷൻ ട്രാക്ക് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

iCloud ന്റെ find my iPhone എന്ന വെബ് പേജിൽ നിന്നും നിങ്ങളുടെ I phone എവിടെയാണെന്ന് കണ്ടെത്താനാകും

1. ഏതെങ്കിലും ഒരു ബ്രൗസറിൽ Find My IPhone വെബ് സൈറ്റ് തുറക്കുക

2.നിങ്ങളുടെ ആപ്പിൾ ഐഡി ഉപയോഗിച് iCloud അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.

3. പേജിന്റെ മുകളിലുള്ള all devices ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

4. ഡ്രോപ്പ് ഡൗൺ മെനുവിൽ നിങ്ങളുടെ ഐ ഫോണിന് ഉള്ള എൻട്രി ക്ലിക്ക് ചെയ്യുക.

ആപ്പിൾ ഐഡി ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത I pad പോലുള്ള ആപ്പിളിന്റെ മറ്റു ഉപകരണം ഉപയോഗിച്ചും find my application തുറന്നു നിങ്ങളുടെ ഫോൺ ട്രാക്ക് ചെയ്യാവുന്നതാണ്.


നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങളുമായി അവരുടെ ലോക്കേഷൻ ഷേയർ ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ലോക്കേഷൻ എങ്ങനെ ട്രാക്ക് ചെയ്യാമെന്ന് നോക്കാം

1.track ചെയ്യുന്ന വ്യക്തി നിങ്ങളുമായി മെസ്സേജ് app തുറന്നു ഒരു സംഭാഷണം നടത്തിയിരിക്കണം

2.അവരുടെ സ്ക്രീനിന്റെ മുകളിൽ നിങ്ങളുടെ പേര് ടാപ്പു ചെയ്തു info ഓപ്ഷനിൽ ടാപ് ചെയ്യണം.

3.അടുത്തതായി അവർ share my location തിരഞ്ഞെടുത്തതിന് ശേഷം ഡ്രോപ് ഡൗൺ മെനുവിൽ ഈ വിവരങ്ങൾ എത്ര നേരം ഷെയർ ചെയ്യണമെന്ന് തിരഞ്ഞെടുക്കണം.

4.അവർ ഇത്രയും കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ഫോണിലെ find my app ഉപയോഗിച്ച്  അവരെ ട്രാക്ക് ചെയ്യാം.സ്ക്രീനിന്റെ ചുവടെയുള്ള people എന്ന വിഭാഗത്തിൽ വ്യക്തിയുടെ എൻട്രിയും മാപ്പിൽ വ്യക്തിയുടെ ലോകേഷനും കാണാം.

0 comments: