2021, മാർച്ച് 9, ചൊവ്വാഴ്ച

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ: സമയം കുറക്കാൻ തീരുമാനംവാട്സാപ്പിൽ അയക്കുന്ന മെസ്സേജസ് ഏഴു ദിവസത്തിന് ശേഷം മാഞ്ഞു പോവുന്ന സമ്പ്രദായം കഴിഞ്ഞ നവംബറിലാണ് നിലവിൽ വന്നത്.എന്നാൽ അതിന്റെ കാലാവധി വാട്സ്ആപ്പ് വീണ്ടും കുറച്ചു 24 മണിക്കൂർ ആക്കാൻ പോകുന്നു എന്നതാണ് പുതിയ വാർത്ത.ഫേസ്ബുക് ഉടമസ്ഥതയിലുള്ള സന്ദേശ ആപ്പിന്റെ തീരുമാനമാണ് ഇത് എന്ന് വാട്സാപ്പിലെ പുതിയ ഫീച്ചറുകൾ പുറത്തുവിടുന്ന വാട്സാപ്പ് ബീറ്റ ഇൻഫോമയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്യുന്നത്.

ഏഴു ദിവസം കൊണ്ട് അപ്രത്യക്ഷമാകുന്ന ഫീച്ചർ ഓപ്ഷനലാണ്. ഇൻഫോയിൽ പോയി ഓൺ ആക്കിയിടുമ്പോഴാണ് ഈ ഫീച്ചർ വർക്ക്‌ ആകുന്നത്.24മണിക്കൂർ എന്നത് നമുക്ക് ഏഴു ദിവസം തന്നെയാക്കാം എന്നാണ് സൂചന. ഗ്രൂപ്പിലോ വ്യക്തികൾക്കിടയിലോ ഇത് ഓഫിലായിരിക്കും. ഗ്രൂപ്പിൽ ഇത് ഓൺ ആക്കിയാൽ ഏഴു ദിവസത്തിന് ശേഷം സന്ദേശം അപ്രത്യക്ഷമാകും. വ്യക്തികൾക്കിടയിൽ ഇരുവരും ഓൺ ചെയ്ത് വെക്കണം.

0 comments: