2021, മാർച്ച് 9, ചൊവ്വാഴ്ച

പോസ്റ്റ് ഓഫീസ് അക്കൗണ്ട് പണം പിൻവലിക്കുമ്പോൾ ശ്രദ്ധിക്കുക



കൊച്ചി: പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഇനി മുതൽ ചാർജ് ഈടാക്കും.അക്കൗണ്ടിന്റെ തരം അനുസരിച്ചാണ് ചാർജ് ഈടാക്കുന്നത്. പരമാവധി 25 രൂപ വരെ നൽകേണ്ടി വരും.പുതുക്കിയ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐ പി പി ബി)അറിയിച്ച വിവരങ്ങളാണിത്.

പോസ്റ്റ് ഓഫീസ് ബേസിക് സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് നാല് തവണ വരെ സാജന്യമായി പണം പിൻവലിക്കാം.ഇതിന് ശേഷമുള്ള ഓരോ ഇടപാടുകൾക്കും പണം ഈടാക്കും. പിൻവലിച്ച തുകയുടെ 0.50  ശതമാനമാേ 25 രൂപയോ ആണ് ഈടാക്കുക.

സേവിങ്ങ്സ് അക്കൗണ്ട്, കറൻ്റ് അക്കൗണ്ട് എന്നിവ വഴി പരമാവധി 25000 രൂപ വരെ പ്രതിമാസം പിൻവലിക്കാം. 25000 രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോൾ കുറഞ്ഞത് 25 രൂപയോ അല്ലെങ്കിൽ പിൻവലിക്കുന്ന തുകയുടെ 0.50 ശതമാനമാേ ഈടാക്കും.

എന്നാൽ അധിക ചാർജാെന്നും നൽകാതെ തന്നെ പോസ്റ്റ് ഓഫീസ് ബേസിക് സേവിംഗ്സ് അക്കൗണ്ടിൽ എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം.സേവിംഗ്സ് അക്കൗണ്ട് കറന്റ് അക്കൗണ്ട് എന്നിവ വഴി പരമാവധി 10000 രൂപ വരെ ചാർജൊന്നും  നൽകാതെ നിക്ഷേപിക്കാം എന്നാൽ ഇതിൽ കൂടുതൽ നിക്ഷേപിക്കുകയാണെങ്കിൽ ഓരോ  നിക്ഷേപത്തിനും  25 രൂപ അല്ലെങ്കിൽ തുകയുടെ 0.50 ശതമാനം കൊടുക്കണം.

ആധാർ പ്രാപ്തമാക്കിയ പേയ്‌മെന്റ് സിസ്റ്റത്തിനും ചാർജ് നൽകണം. ഐ പി പി ബി വഴി പണം നിക്ഷേപിക്കൽ, പണം പിൻവലിക്കൽ, മിനി സ്റ്റേറ്റ്മെന്റ് എന്നീ സേവനങ്ങൾ സാജന്യമായിരിക്കും.ഈ പരിധി കഴിഞ്ഞാൽ പണം പിൻവലിക്കൽ ഉൾപ്പെടെയുള്ള ഇടപാടുകൾക്ക് 20രൂപ വരെ ഈടാക്കും.മിനി സ്റ്റേറ്റ്മെൻ്റിന്  5 രൂപ നൽകിയാൽ മതി.ഇതിൽ ജി എസ് ടി,സെസ് എന്നിവ ഉൾപ്പെടും.

0 comments: