2021, മാർച്ച് 8, തിങ്കളാഴ്‌ച

യോനോ ഷോപ്പിംഗ് ഓഫറുകളുമായി എസ്.ബി.ഐഓൺലൈൻ ഷോപ്പിങ് ഇടപാടുകൾ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ എസ്.ബി.ഐ ഉപപോക്താക്കൾക്കായി കൊണ്ട് വന്ന ഓഫറാണ് യോനോ. 

സൂപ്പർ സേവിങ്സ് ഡേയ്‌സ് എന്ന് പറഞ്ഞ ഇ കാർണിവൽ മാർച്ച്‌ 4 മുതൽ 7 വരെ ആണ് നടത്തുന്നത്.   നിരവധി ഓഫറുകൾ നൽകുന്ന എസ്.ബി.ഐ യുടെ ബാങ്കിംങ് ആൻഡ് ലൈഫ് സ്റ്റൈൽ പ്ലാറ്റ് ഫോം
ആപ്പിലൂടെ ട്രാവൽ, ഹോസ്പിറ്റലിറ്റി, ഹെൽത്ത്‌,അപ്പരാൽസ്,ഓൺലൈൻ ഷോപ്പിങ് തുടങ്ങിയവ എല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി 3.6 കോടി ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് ഓഫറുകൾപ്രഖ്യാപിച്ചിട്ടുള്ളത്.

യോനോയുടെ വിവിധ സൈറ്റുകളിൽ കയറി ഷോപ്പിങ് നടത്തുമ്പോൾ വിലക്കിഴിവും ക്യാഷ് ബാക്കും ലഭിക്കുന്നത് കാരണം ഉപഭോക്താകളിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നു. ഫെബുവരി 4 മുതൽ 7 വരെ സംഘടിപ്പിച്ച ആദ്യ എഡിഷൻ സൂപ്പർ സേവിങ്സ് ഡേയ്‌സ് ഉപഭോക്താക്കളിൽ നിന്നും തൃപ്തികരമായ പ്രതികരണം ലഭിച്ചത് കൊണ്ടാണ് മാർച്ചിൽ രണ്ടാമത്തെ എഡിഷനുമായി എസ്.ബി.ഐ മുന്നോട്ട് വന്നിട്ടുള്ളത്.

     

0 comments: