2021, മാർച്ച് 23, ചൊവ്വാഴ്ച

സി ബി എസ് ഇ : മികച്ച വിജയം നേടാൻ എളുപ്പ വഴികൾ.

                                 


 അധ്യായന ജീവിതത്തിലെ പ്രധാനപെട്ട ആദ്യ കടമ്പയാണ് പത്താം ക്ലാസ്. മെയ് 4 മുതൽ സി ബി എസ്ഇ പത്താം ക്ലാസ്‌ എക്സാം തുടങ്ങുകയാണല്ലോ. ഇതിന്റെ സമയം അടുക്കുന്തോറും വിദ്യാർത്ഥികളുടെ മനസ്സിൽ ടെൻഷൻ കൂടും. മികച്ച വിജയം നേടാൻ എല്ലാ വിദ്യാർത്ഥികൾക്കും ആഗ്രഹമുണ്ടെങ്കിലും ടൈംടേബിൾ ഇല്ലാത്തത് കാരണം ഇത് നടക്കാതെ പോകുന്ന വിദ്യാർത്ഥികൾ ഉണ്ട്. കഠിനാധ്വാനവും, പ്രയത്നവും, ചിട്ട  ആയ പരിശീലനവും കൊണ്ടേ മികച്ച മാർക്ക് വാങ്ങുവാൻ സാധിക്കുകയുള്ളൂ. രണ്ടു മാസത്തിൽ താഴെ മാത്രം പഠിക്കാൻ സമയം മുന്നിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി കുറച്ച് എളുപ്പ വഴികൾ നോക്കാം.

ശരിയായ സമയം: 

പഠിക്കാൻ വേണ്ടി ആദ്യം തന്നെ നല്ല സമയം കണ്ടെത്തുക. സമയം  ഓരോരുത്തരുടെ പഠന രീതിക്കനുസരിച്ച് ആയിരിക്കും. ചിലർക്ക് പെട്ടെന്ന് മനസ്സിലാവുകയും ചിലർക്ക് സമയമെടുത്തു മനസ്സിലാക്കുന്നവരും ഉണ്ട്. ഇതിനനുസരിച്ച് പഠിക്കാനുള്ള സമയം നേരത്തെ നിക്ഷയിക്കുക. എല്ലാം അവസാന നിമിഷത്തിലേക്ക് വെച്ചാൽ ഒന്നും പഠിക്കാൻ കഴിയാതെ ആകെ ടെൻഷൻ ആവും. പഠിക്കാൻ സമയം കിട്ടിയില്ല എന്നുള്ള പരാതിയും ഉണ്ടാകും. ഇതിനാൽ സമയം നന്നായി പ്ലാൻ ചെയ്യുക.

റിവിഷൻ ചെയ്യുക : 

മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ നോക്കി ചോദ്യങ്ങൾ ഏതൊക്കെ ഭാഗങ്ങളിൽ നിന്നാണ് തുടർച്ചയായി വരുന്നതെന്നും പ്രധാനപ്പെട്ട ഭാഗങ്ങൾ ഏതൊക്കെയാണെന്നും ചോദ്യങ്ങൾ എങ്ങനെയാണ് വരുന്നതെന്നും മനസ്സിലാക്കുക. ഇതുമൂലം പ്രധാനപ്പെട്ട പാഠഭാഗങ്ങളും സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങളും മനസ്സിലാക്കി തയ്യാറെടുപ്പുകൾ നടത്താൻ കഴിയും.

ടൈം ടേബിൾ : 

ഓരോ വിഷയത്തിനും കൃത്യമായ സമയം നൽകി പഠിക്കുക. ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ വീണ്ടും റിവിഷൻ ചെയ്തു പഠിക്കാൻ സമയം കണ്ടെത്തുക. ഇങ്ങനെ നല്ലൊരു ടൈംടേബിൾ നിർമ്മിച്ച് വിഷയങ്ങൾ പഠിക്കുക.


ഹൈലൈറ്റ് :  

ഓരോ സബ്ജക്റ്റ് പഠിക്കുമ്പോഴും അതിൽ പ്രധാനപ്പെട്ട ഭാഗങ്ങൾ അടിവരയിട്ടു പഠിക്കുക. ഇതുകൊണ്ട് പിന്നീട് റിവിഷൻ ചെയ്യുമ്പോൾ ആ പോയിന്റ്കൾ വേഗത്തിൽ പഠിക്കാം. ആവശ്യമില്ലാതെ പ്രധാനപ്പെട്ട ഭാഗമല്ലാത്ത ഭാഗങ്ങൾ അടിവരയിട്ട ഹൈലൈറ്റ് ചെയ്യരുത്.

ഭാഷ വിഷയങ്ങളുടെ പഠനം : 

ഓരോ സബ്ജക്ടുകൾ പഠിക്കുമ്പോൾ കണക്ക്  സയൻസ് എന്നീ വിഷയങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്ത് പഠിക്കരുത്. കൂടെ ഭാഷാ വിഷയങ്ങളും പഠിക്കണം. ഇത് നിസാരമാക്കി കളയരുത്. ഫൈനൽ മാർക്കിന് എല്ലാ വിഷയങ്ങളും പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കുക.

 പാഠപുസ്തകത്തിന് മുൻഗണന : 

പഠനസമയത്ത് പാഠപുസ്തകം അല്ലാതെ മറ്റു റഫറൻസ് മാത്രം നോക്കി പഠിക്കാതെ പാഠപുസ്തകത്തിന് മുൻഗണന നൽകുക.

ബ്രേക്ക്‌ :  

ദീർഘസമയം പഠിക്കുമ്പോൾ അതിന്റെ ഇടക്കൊരു ഇടവേള കൊടുക്കുക. ഇത് മനസ്സിനൊരു റിലാക്സേഷൻ ലഭിക്കുന്നതാണ്. ഇങ്ങനത്തെ ഇടവേളകളിൽ പാട്ടുകൾ കേൾക്കുകയോ കുടുംബക്കാർ ആയോ സുഹൃത്തുക്കളുമൊത്ത് സംസാരിച്ചിരിക്കുക. ഇതു ഒരു സമാധാനം നൽകും. പക്ഷേ ഈ സമയങ്ങളിൽ മൊബൈൽ ഫോണിൽ കളിക്കാതെ ഇരിക്കുക.

 എഴുതുമ്പോൾ: 

പഠനത്തെ പോലെ ഏറെ പ്രധാനപ്പെട്ടതാണ്  എഴുത്ത്. പഠിച്ചതെല്ലാം നല്ലതുപോലെ പേപ്പറിൽ എഴുതുവാനും കഴിയണം. ചോദ്യപേപ്പർ തന്ന് പരീക്ഷക്ക് മുൻപുള്ള കൂൾ ഓഫ് ടൈം നന്നായിട്ട് ഉപയോഗപ്പെടുത്തണം. എന്നിട്ട് എഴുത്തു തുടങ്ങുമ്പോൾ വ്യക്തമായി ഉത്തരങ്ങൾ എഴുതി പോയിന്റ് കൾ അടിവരയിട്ട് സബ്ഒ ഹെഡ്കൾ ഒക്കെ എഴുതി ആകർഷകമാക്കാൻ ശ്രമിക്കണം.

ഫോർമുല :  

കണക്ക് ഫിസിക്സ് എന്നീ വിഷയങ്ങളിലെ ഫോർമുലകൾ ഒരു പേപ്പറിൽ എഴുതി പഠിക്കുന്ന ടേബിളിന്റെ അടുത്ത് ഒട്ടിക്കുക. ഇത് ഇടയ്ക്കിടെ നോക്കി പഠിക്കുവാൻ സുഖമായിരിക്കും.

സ്വയം പഠനം :  

സ്കൂളുകൾ കോച്ചിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പഠനം ഉണ്ടെങ്കിലും സ്വന്തമായി പഠിക്കുവാൻ സമയം കണ്ടെത്തുക. ഇത് പഠനലക്ഷ്യങ്ങൾ സ്വന്തമാക്കാൻ സഹായിക്കും.0 comments: