പാചക വാതകത്തിന്റെ വില ഓരോ മാസം കഴിയുന്തോറും വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ എവിടെയെങ്കിലും ഇളവ് ലഭിക്കുമോ എന്ന് അന്വേഷിച്ചു നടക്കുകയാണ് ഉപഭോക്താക്കൾ.ഡൽഹിയിൽ ഒരു സിലിണ്ടർ പാചകവാതകത്തിന് 819 രൂപയാണ് വില.ഒരു മാസത്തിനിടെ 125 രൂപയാണ് വർധിച്ചത്.
ഈ അവസരത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ക്യാഷ് ബാക്ക് ഓഫറുമായി രംഗത്തുവന്നിരിക്കുകയാണ് ഡിജിറ്റൽ പെയ്മെന്റ് ആപ്പായ പേടിഎം. പേ ടി എം വഴി ആദ്യമായി പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് 100 രൂപയാണ് ക്യാഷ് ബാക്ക് ഓഫർ ആയി പ്രഖ്യാപിച്ചത്.അങ്ങനെയാകുമ്പോൾ 819 രൂപയുടെ സിലിണ്ടർ 719 രൂപക്ക് ലഭിക്കും.മാർച്ച് 31 വരെ ഒരു സിലിണ്ടർ മാത്രം ബുക്ക് ചെയ്യുന്നവർക്കാണ് ഇത് പ്രയോജനപ്പെടുക.പണം നൽകി ബുക്ക് ചെയ്ത ശേഷം പേ ടി എം സ്ക്രാച്ച് കാർഡ് നൽകും.7 ദിവസത്തിനുള്ളിൽ സ്ക്രാച്ച് കാർഡ് ഉപയോഗിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പ്രമുഖ ഓൺലൈൻ സ്ഥാപനമായ ആമസോണിലും ഇതേ ഓഫർ ഉണ്ട്.ആമസോൺ ആപ്പ് വഴി ആദ്യമായി സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് 50 രൂപയാണ് ക്യാഷ് ബാക്ക് ലഭിക്കുക.
എങ്ങനെ വീട്ടിൽ നിന്ന് കൊണ്ട് ഗ്യാസ് ബുക്ക് ചെയ്യാം
- ആദ്യം നിങ്ങൾ മൊബൈൽ ഫോണിൽ നിന്ന് Paytm അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക
- ശേഷം ഡൌൺലോഡ് ചെയ്ത അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക അപ്പോൾ നിങ്ങൾക്കു താഴെ കാണുന്നത് പോലെ വരും
- മുകളിൽ കാണുന്ന skip ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക്കു താഴെ കാണുന്നത് പോലെ വരും.
- അതിൽ ഗ്യാസ് ബുക്കിങ് സെലക്ട് ചെയ്യുക. ശേഷം താഴെ കാണുന്നത് പോലെ കാണാം.
- ബുക്കിങ് സിലണ്ടർ സെലക്ട് ചെയ്യുക ശേഷം താഴെ കാണുന്നത് പോലെ വരും
- നിങ്ങളുടെ LPG സെലക്ട് ചെയ്യുക.
- ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് proceed ക്ലിക്ക് ചെയ്യുക
- ശേഷം നിങ്ങൾക്കു മുകളിൽ കാണുന്നത് പോലെ ബുക്കിങ് refference വരും. ശേഷം താഴെ കാണുന്ന proceed ക്ലിക്ക് ആകുക. ശേഷം പേയ്‌മെന്റ് പ്രോസസ്സ് complete ചെയ്യുക .
0 comments: