രാജ്യത്ത് പ്രധാന മന്ത്രി മാതൃ വന്ദന യോജന പദ്ധതിയുടെ കീഴിൽ ധനസഹായം. രാജ്യത്ത് വനിതകളുടെ ക്ഷേമം പരിഗണിച്ച് ഉള്ള പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. ഈ പദ്ധതിയിലൂടെ രാജ്യത്തുള്ള വനിതകളുടെ പോഷകക്കുറവ് പരിഹരിക്കുക എന്നതാണ് ലക്ഷ്യം. ഇതു വഴി ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും പോഷകാഹാരം ഉറപ്പാക്കുകയാണ്.
ഈ പദ്ധതിയുടെ കീഴിൽ എ.പി.എൽ ബി.പി.എൽ വേർതിരിവില്ലാതെ ആദ്യ പ്രസവത്തിനു സാമ്പത്തിക സഹായം നൽകുന്നുണ്ട്. 5000 രൂപയുടെ സാമ്പത്തിക സഹായമാണ് നൽകുന്നത്. ഈ തുക 10000 രൂപ വരെ ഉയർതും എന്ന് സൂചന ഉണ്ട്. നിലവിലെ 5000 രൂപയുടെ സഹായം 3 ഗഡുക്കൽ ആയി ആണ് ലഭിക്കുക. ആദ്യത്തെ ഗഡു 1000 രൂപ അടുത്തുള്ള അങ്കണവാടിയിലോ ആരോഗ്യ കേന്ദ്രങ്ങലിലോ രെജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കും.രണ്ടാം ഗഡു 6 മാസത്തിനു ശേഷം 2000 രൂപ ലഭിക്കും. ഒരു പ്രാവശ്യമെങ്കിലും ഗർഭ കാല പരിശോധന കഴിഞ്ഞിരിക്കണം.മൂന്നാം ഗഡു 2000 രൂപ പ്രസവത്തിനു ശേഷം കുഞ്ഞിന്റെ വാക്സിനേഷൻ ഉൾപ്പടെ ഉള്ളവ കഴിഞ്ഞാലേ ലഭിക്കൂ.
ഇതിനു വേണ്ടി അടുത്തുള്ള അങ്കണവാടിയിൽ പോയി രെജിസ്റ്റർ ചെയ്യണം. അപേക്ഷിക്കുവാൻ അപേക്ഷ ഫോമിൻ ഒപ്പം ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ,വിവാഹ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. ഗർഭിണികൾ ആദ്യ മൂന്ന് മാസത്തിനുള്ളിൽ അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള ഫോം അടുത്തുള്ള അംഗനവാടികളിൽ നിന്നോ വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്ൽ നിന്നോ ലഭിക്കുന്നതാണ്.
0 comments: