2021, മാർച്ച് 15, തിങ്കളാഴ്‌ച

SSLC, പ്ലസ് ടു പരീക്ഷ ടൈം ടേബിൾ വീണ്ടും മാറ്റി. പുതുക്കിയ ടൈം ടേബിൾ അറിയുക -SSLC, Plus Two Time Table Changed Again-2021

           

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മാറ്റംവരുത്തി വിദ്യാഭ്യാസവകുപ്പ്. പുതുക്കിയ ടൈംടേബിൾ പ്രകാരം ഏപ്രിൽ 8 മുതൽ 29 വരെ ഉള്ള തീയതികളിൽ ആവും നടക്കുക. പത്താം ക്ലാസിലെ ചില സബ്ജക്ടുകൾ പഠിക്കാൻ ഉള്ള ബുദ്ധിമുട്ട് മാനിച്ചാണ് ടൈംടേബിൾ മാറ്റം വരുത്തുന്നത്.

ഇതിനാൽ ഏപ്രിൽ 15 മുതൽ ഉള്ള ദിവസങ്ങളിലെ നേരത്തെ തീരുമാനിച്ചിട്ടുള്ള വിഷയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ ക്രമമനുസരിച്ച് പത്താം ക്ലാസിലെ പരീക്ഷ 8,9,12,15,19,21,27,28,29 എന്നീ ദിവസങ്ങളിൽ  ആവും നടക്കുക.

ജെഇഇ പരീക്ഷകൾ നടക്കുന്നതുകൊണ്ട് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ 26 ആം തീയതിക്ക് തന്നെ അവസാനിപ്പിക്കേണ്ടതുണ്ട്. വിവിധ മേഖലകളിൽ നിന്ന് ഉള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കണക്കിലെടുത്താണ് പരീക്ഷ ടൈം ടേബിൾ പുനർ ക്രമീകരിച്ചത്.

 പുതുക്കിയ ടൈംടേബിളുകൾ :


0 comments: