ഹൈലൈറ്റ്:
- മെയ്, ജൂൺ മാസങ്ങളിൽ 5 കിലോ വീതം അരി
- സൗജന്യ വിതരണം രണ്ട് മാസത്തേയ്ക്ക്
- 26,000 കോടിയുടെ പദ്ധതി
രണ്ട് മാസത്തേയ്ക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്താനായി 26,000 കോടി രൂപ വിനിയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 80 കോടിയോളം വരുന്ന റേഷൻ കാര്‍ഡ് ഉടമകള്‍ക്കാണ് സര്‍ക്കാര്‍ നീക്കം പ്രയോജനം ചെയ്യുക. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതിയുടെ ഭാഗമായാണ് നടപടി.
കൊവിഡ് 19 കേസുകള്‍ ക്രമാതീതമായി കുതിച്ചുയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങളിൽ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഡൽഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിൽ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ നിലവിൽ വന്നതോടെ കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേയ്ക്ക് പലായനം ചെയ്തിരുന്നു. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള മേഖലകളിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ തൊഴിൽ മേഖലയിലും പ്രതിസന്ധി തുടങ്ങിയിട്ടുണ്ട്. അവസാന മാര്‍ഗമെന്ന നിലയിൽ രാജ്യത്ത് ലോക്ക്ഡൗൺ നടപ്പാക്കിയേക്കുമെന്ന സൂചനയും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി ഭക്ഷ്യധാന്യം വിതരണം ചെയ്യാനുള്ള കേന്ദ്രനീക്കം.
അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിൽ വിലയിരുത്തി. ഡൽഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമം തുടരുന്നതിനിടെയാണ് യോഗം.
ഡല്‍ഹിയില്‍ ഒരാഴ്ച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍
0 comments: