2021, ഏപ്രിൽ 20, ചൊവ്വാഴ്ച

വാഹന ലോൺ ക്ലോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇല്ലങ്കിൽ വാഹനം നിങ്ങളുടെ സ്വന്തം ആകില്ല -Vehicle Loan Holders Must know Some Thought When Closing Loan Amount,സ്വന്തമായി ഒരു കാർ എന്നത് ഭൂരിഭാഗം ആളുകളുടേയും സ്വപ്നമാണ്.ലോണെടുത്താണ് ഒരുവിധം എല്ലാവരും ആ സ്വപ്നം സാക്ഷാത്കരിക്കുന്നത്. മാസാമാസം കൃത്യമായി ഇ എംഐ അടച്ചു തീർത്താൽ ബാധ്യത കഴിഞ്ഞു എന്നാണ് പലരുടെയും ധാരണ. എന്നാൽ ലോൺ ക്ലോസ് ചെയ്തു കഴിഞ്ഞാലും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് താഴെപ്പറയുന്നു.


നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്


ബാങ്കിനു നൽകാനുള്ള ബാധ്യത എല്ലാം തീർത്തു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ് എൻ ഓ സി. ലോൺ ക്ലോസ് ചെയ്തു കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കകം എൻഒസി ലഭിക്കും.ലോണെടുത്ത് വാങ്ങുന്ന വാഹനം കാലാവധിക്ക് മുമ്പ് വിൽക്കുന്നതിന് ബാങ്കിൽ നിന്നും എൻ ഒ സി ലഭിക്കണം. എങ്കിൽ മാത്രമേ ആർസി ബുക്കിൽ പേര് മാറ്റാൻ സാധിക്കുകയുള്ളൂ.

ഹൈപ്പോതിക്കേഷൻ


വാഹനത്തിൻറെ ആർ സി ബുക്കിൽ ഹൈപ്പോതിക്കേഷൻ വിവരങ്ങളിൽ ലോൺ നൽകുന്ന ബാങ്കിൻറെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാകും. ആർസി ബുക്കിൽ നിന്നും ബാങ്കിൻറെ പേര് മാറ്റിയാൽ മാത്രമേ പൂർണമായും വാഹനം ഉടമയുടെതായി മാറൂ. ഇതിനായി എൻഒസി സർട്ടിഫിക്കറ്റും ചേർത്ത്  അപേക്ഷ നൽകണം. മാത്രം എല്ലാ ഇൻഷുറൻസ് കമ്പനിക്കും ഹൈപൊതിക്കേഷൻ  മാറ്റി കിട്ടാനായി അപേക്ഷ സമർപ്പിക്കണം.

ലോൺ ക്ലോസ് ചെയ്യണം


ഇ എം ഐ അടച്ചുകഴിഞ്ഞാൽ ലോൺ ക്ലോസ് ചെയ്യാൻ മറക്കരുത്. ഇല്ലെങ്കിൽ അടുത്ത തവണ ലോൺ എടുക്കുമ്പോൾ ആക്ടീവ് ലോൺ ഉണ്ടെങ്കിൽ സിബിൽ സ്കോർ കുറയും. ഇത് പുതിയ ലോൺ ലഭിക്കുന്നത് തടയുന്നതിനും കാരണമാകും

0 comments: