അന്തിക്കാട്: സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി കോവിഡ് സമാശ്വാസ പദ്ധതിയുടെയും ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണത്തിനും ഭാഗമായി നൽകുന്ന സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണത്തിന് ഒരുങ്ങി.14 ഇനം സാധനങ്ങൾ ആണ് കിറ്റിലുള്ളത്. കിറ്റുകൾ ഈ മാസം തന്നെ വിതരണം ചെയ്യുന്നതിന് വേണ്ടി ഇപ്പോൾ വിദ്യാലയങ്ങളിൽ ഇതിൻറെ പാക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.
അന്തിക്കാട് കെ ജി എം എൽ പി സ്കൂളിൽ നിരവധി സന്നദ്ധ സംഘടനാ പ്രവർത്തകരാണ് പാക്കിങ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്ഥലപരിമിതി മൂലം പലയിടങ്ങളിലും പാക്കിങ് ചെയ്യാൻ അസൗകര്യം ഉള്ളതായി പരാതിയുണ്ട്. 10 ,12 ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിന്റെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂളുകൾ ഒഴിവാക്കിയതും കിറ്റ് വിതരണത്തിന് കാലതാമസം ഉണ്ടാവാൻ കാരണമായി. തിരഞ്ഞെടുപ്പ് കൗണ്ടിംഗ് ജോലികൾക്കായി ഏറ്റെടുത്തിരിക്കുന്ന സ്കൂളുകൾ ഒഴിച്ച് ബാക്കിയുള്ള എൽപി യുപി സ്കൂളുകളെല്ലാം കിറ്റ് പാക്ക് ചെയ്യുന്നതിനായി വിട്ടുനൽകണമെന്ന് സപ്ലൈകോ ചെയർമാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടതായും വിവരം ലഭിക്കുന്നുണ്ട്
0 comments: